ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) 21-മത് സിഫ്-റബിഅ ടീ ചാമ്പ്യൻസ് ലീഗിന് ജിദ്ദയിൽ പ്രൗഢോജ്വല തുടക്കമായി. കിങ് അബ്ദുൽഅസീസ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. അൽ അബീർ മാനേജിങ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ, റബിഅ ടീ മാർക്കറ്റിങ് ഡയറക്ടർ അബ്ദുൽ നാഫി കുപ്പിനത്ത് എന്നിവർ ആശംസകൾ നേർന്നു. കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ ഓൺലൈനിലൂടെയും ആശംസ അർപ്പിച്ചു. ജനറൽ സെക്രട്ടറി നിസാം മമ്പാട് സ്വാഗതവും ട്രഷറർ അൻവർ വല്ലാഞ്ചിറ നന്ദിയും പറഞ്ഞു.
ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദലി ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്യുന്നു.
അൻവർ കരിപ്പ, കെ.സി മൻസൂർ, അയ്യൂബ് മുസ്ലിയാരകത്ത്, സലാം കാളികാവ്, നാസർ ശാന്തപുരം, ഫിർദൗസ് കൂട്ടിലങ്ങാടി, നിസാം പാപ്പറ്റ, എ.ടി ഹൈദർ, നൗഷാദ് പാലക്കൽ, സി.പി ജാസ്സിം, പി.സി ശിഹാബ്, മജീദ് ജെ.എസ്.സി, ഷാഫി പവർ ഹൗസ്, കെ.സി ശരീഫ്, തമീം അബ്ദുല്ല, ഷഫീഖ് പട്ടാമ്പി, അഹമ്മദ് അഷ്‌ഫാർ, നൗഷാദ് മഞ്ചേരി, അബൂബക്കർ മൻഹാംതൊടി, കോയ, അബ്ദുൽ ഗഫൂർ മമ്പാട്, സകീർ സൂപ്പർ സ്റ്റുഡിയോ എന്നിവർ നേതൃത്വം നൽകി.
മത്സരങ്ങളുടെ മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റിൽ സിഫിൽ രജിസ്റ്റർ ചെയ്ത 30 ക്ളബ്ബുകൾക്ക് പുറമെ കെ.എം.സി.സി, ഒ.ഐ.സി.സി, മെക്ക് സെവൻ, ഇശൽ കാലാവേദി, പാലക്കാട് കൂട്ടായ്മ, അൽഹുദ കരാട്ടെ അക്കാദമി എന്നിവരുടെ ടീമുകളും അണിനിരന്നു. മാർച്ച് പാസ്റ്റിൽ ഇശൽ കാലാവേദി ഒന്നാം സ്ഥാനവും പാലക്കാട് കൂട്ടായ്മ രണ്ടാം സ്ഥാനവും മെക്ക് സെവൻ മൂന്നാം സ്ഥാനവും നേടി. സൂപ്പർ ലീഗ് കേരളയിൽ കമന്ററി പറഞ്ഞു ഫുട്ബാൾ ആരാധകരുടെ മനസ്സ് കീഴടക്കിയ നൂറ അയ്യൂബ് കരുമാറ വണ്ടൂരിന്റെ പന്ത് കൊണ്ടുള്ള ഫ്രീസ്റ്റൈൽ പ്രകടനം കാണികളെ ആവേശഭരിതരാക്കി.
ടൂർണമെന്റ് ഉദ്‌ഘാടനത്തോടനുബന്ധിച്ചു നടന്ന മാർച്ച് പാസ്റ്റിൽ നിന്ന്.
ബി ഡിവിഷൻ വിഭാഗത്തിൽ ബൂക്കാട്ട് എഫ്.സി സോക്കർ ഫ്രീക്സ് സീനിഴ്സും ഫ്രണ്ട്‌സ് ജൂനിയറും നടന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഫ്രണ്ട്‌സ് ജൂനിയർ 7-0 നു ബൂക്കാട്ട് എഫ്.സിയെ തോൽപ്പിച്ചു. ഫ്രണ്ട്‌സ് ജൂനിയറിനു വേണ്ടി മുഹമ്മദ് ഷിഹാദ് (ഒന്ന്), നസീഫ് അൻവർ (രണ്ട്), മുഹമ്മദ് നിഹാൽ (രണ്ട്), അജ്‌മൽ ജസീം (ഒന്ന്), റിഷാൽ ഷാഫി (ഒന്ന്) എന്നിവർ സ്കോർ ചെയ്തു. അജ്‌മൽ ജസീം ഈ കളിയിലെ 'പ്ലയർ ഓഫ് ദി മാച്ച്' ആയി തിരഞ്ഞെടുക്കപ്പെട്ടു. ബി ഡിവിഷൻ രണ്ടാം മത്സരത്തിൽ എ.സി.സി ബി, ന്യൂകാസ്റ്റിൽ എഫ്.സി ടീമുകൾ തമ്മിലുള്ള മത്സരത്തിൽ ന്യൂകാസ്റ്റിൽ എഫ്.സി 2-1 ന് വിജയിച്ചു. ന്യൂകാസ്റ്റിൽ എഫ്.സിക്ക് വേണ്ടി മുഹമ്മദ് നിബ്രാസ് (ഒന്ന്), മുഹമ്മദ് അനീസ് (ഒന്ന്) എന്നിവർ ഗോളുകൾ നേടിയപ്പോൾ നിസാമുദ്ധീൻ (ഒന്ന്) എ.സി.സി ബിക്ക് വേണ്ടി ഗോൾ നേടി. ന്യൂകാസ്റ്റിൽ എഫ്.സിയുടെ മുഹമ്മദ് നിബ്രാസ്സിനെ 'പ്ലയർ ഓഫ് ദി മാച്ച്' ആയി തിരഞ്ഞെടുത്തു.
വാശിയേറിയ എ ഡിവിഷൻ വിഭാഗത്തിൽ എഫ്.സി യാംബു, സബീൻ എഫ്.സി ടീമുകൾ തമ്മിലുള്ള മത്സരത്തിൽ എഫ്.സി യാംബു 2-1 ന് സബീൻ എഫ്.സിയെ പരാജയപ്പെടുത്തി. എഫ്.സി യാംബുവിനു വേണ്ടി മുഹമ്മദ് അജ്നാസ്, ദിൽഷാദ് അഹമ്മദ് എന്നിവർ ഓരോ ഗോൾ വീതം നേടിയപ്പോൾ സബീൻ എഫ്.സിക്കു വേണ്ടി അബ്ദുറഹീം ഒരു ഗോൾ നേടി. എഫ്.സി യാംബുവിൻറെ ദിൽഷാദ് അഹമ്മദിനെ 'പ്ലയർ ഓഫ് ദി മാച്ച്' ആയി തിരഞ്ഞെടുത്തു. മിഥുൻ (ആർ.കെ.ജി), മഡോൺ (ഈസ്റ്റീ), സൗഫർ (റീം അൽ ഉല), അബ്ദുറഹ്മാൻ (അൽഹർബി) നളിൻ (ചാർമസ്), സുനീർ (അർകാസ്), ജോയ് മൂലൻ (വിജയ് മസാല), വി.പി ഷിയാസ് ഇമ്പാല, കബീർ കൊണ്ടോട്ടി (മീഡിയ ഫോറം), സനൂപ് (ഈസ്റ്റീ) ലത്തീഫ് കാപ്പുങ്ങൽ (എൻ കംഫോർട്ട്), വി.പി മുസ്തഫ (കെ.എം.സി.സി), ജുനൈസ് (നവോദയ), ഷംസീദ് (സമ പ്ലാസ്റ്റിക്), മുസ്തഫ ചേളാരി (ഒ.ഐ.സി.സി), ഹനീഫ കടമ്പോട്ട്‍ (സ്കൈമോണ്ട്), ഹിഫ്‌സുറഹ്മാൻ (സിഫ്) എന്നിവർ വിവിധ കളികളിൽ കളിക്കാരുമായി പരിചയപ്പെട്ടു. ടൂര്ണമെന്റിനോടനുബന്ധിച്ചു നടന്ന ഭാഗ്യ നറുക്കെടുപ്പിൽ ഇ.പി മുഹ്‌സിൻ, ഉണ്ണി മുഹമ്മദ് എന്നിവർ വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.