റിയാദ്: 2027ലെ എ.എഫ്.സി ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ ഇപ്പോഴെ ഒരുക്കങ്ങൾ തുടങ്ങി സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ (സാഫ്). പ്രചാരണത്തിനുള്ള ഒരുക്കങ്ങൾക്കാണ് തുടക്കമായത്.മേളയുടെ ലോഗോയും 'ഏഷ്യക്കായി മുന്നേറുക' എന്ന മുദ്രാവാക്യവും പുറത്തിറക്കി. ഏഷ്യൻ ഫുട്ബാളിൽ ഒരു ഉണർവ് ഉണ്ടാക്കാൻ ഇതിലൂടെ കഴിയുമെന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രതീക്ഷിക്കുന്നു. ആദ്യമായാണ് സൗദി അറേബ്യയിൽ എ.എഫ്.സി ഏഷ്യൻ കപ്പ് നടക്കുന്നതെന്നും സാഫ് പ്രസിഡൻറ് യാസർ അൽ-മഷാൽ പറഞ്ഞു.
സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ വിഷൻ 2030 പൂർത്തിയാകുന്നതോടെ ഏഷ്യൻ രാജ്യങ്ങളിൽ സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രാധാന്യം വൻതോതിൽ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. 2027ലെ എ.എഫ്.സി ഏഷ്യൻ കപ്പ് ഒരു ടൂർണമെൻറ് എന്നതിലുപരി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫുട്ബാൾ മാമാങ്കം കൂടി ആക്കുക എന്നതാണ് ലക്ഷ്യം. മൂന്നു തവണ എ.എഫ്.സി ഏഷ്യൻ കപ്പ് നേടി ഫിഫ ലോകകപ്പിന് യോഗ്യത നേടിയിട്ടുള്ള സാഫിന് ദീർഘവും വിജയകരവുമായ ഫുട്ബാൾ ചരിത്രമുണ്ടെന്ന് സാഫ് ജനറൽ സെക്രട്ടറി ഇബ്രാഹിം അൽഖാസിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.