റിയാദ്: സൗദിയിലെ എല്ലാ മാധ്യമസ്ഥാപനങ്ങളിലെയും ജോലികള്‍ സ്വദേശിവത്കരിക്കണമെന്ന് സാംസ്കാരിക, വാര്‍ത്താവിതരണ മന്ത്രാലയത്തോട് ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചു.
ശൂറ കൗണ്‍സില്‍ വൈസ് പ്രസിഡൻറ് ഡോ. മുഹമ്മദ് ബിന്‍ അമീന്‍ അല്‍ജിഫ്രിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന യോഗമാണ് മാധ്യമ രംഗത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. മന്ത്രാലത്തിെൻറ ഏകവര്‍ഷ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിെൻറ ഭാഗമായാണ് ശൂറയുടെ നിര്‍ദേശം. ഇലക്ട്രോണിക് മീഡിയ രംഗത്ത് മന്ത്രാലത്തിെൻറ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ശൂറ അഭിപ്രായപ്പെട്ടു. യുവാക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നതാണ് മാധ്യമ രംഗം എന്നതിനാല്‍ എല്ലാ മാധ്യമ സ്ഥാപനത്തിലും സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കണം.
കഴിവുള്ള മാധ്യമ പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള നടപടിയും മന്ത്രാലയം സ്വീകരിക്കണം. അറബ്, അന്താരാഷ്ട്ര മാധ്യമങ്ങളെയാണ് ഇതര ഭാഷ സ്ഥാപനങ്ങളെക്കാള്‍ ശൂറയുടെ സ്വദേശിവത്കരണ തീരുമാനം പെട്ടെന്ന് ബാധിക്കുക.
സ്വദേശികള്‍ക്കിടയിലെ 12 ശതമാനം തൊഴിലില്ലായ്മ പരിഹരിക്കാന്‍ എല്ലാ മേഖലയിലും ഊർജിത സ്വദേശിവത്കരണം നടപ്പാക്കണമെന്നും ശൂറ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.