റിയാദ്: ബി.ജെ.പിയുടെ പ്രവാസി ഘടകത്തിൽ ചേരിതിരിവ്. റിയാദിലെത്തിയ കേന്ദ്ര മന്ത്രി വി.കെ സിങ്ങിനെ സന്ദർശിച്ചത് വെവ്വേറെ സംഘങ്ങളായി. രണ്ട് വർഷത്തിലേറെയായി സൗദിയിൽ പ്രവർത്തിക്കുന്ന ‘സമന്വയ’ എന്ന സംഘടനയുടെ ഭാരവാഹികൾ മന്ത്രിയെ കാണുകയും പ്രവാസി വിഷയങ്ങൾ ഉന്നയിച്ച നിവേദനം സമർപ്പിക്കുകയും ചെയ്തപ്പോൾ കേരള ബി.ജെ.പി എൻ.ആർ.െഎ സെൽ എന്ന പേരിലാണ് മറ്റൊരു സംഘം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ഇത് ചേരിതിരിവല്ലെന്നും സമന്വയ ഇന്ത്യൻ പ്രവാസികളുടെ പൊതുസംഘടനയാണെന്നും സംസ്ഥാനടിസ്ഥാനത്തിൽ അടുത്തിടെ രൂപവത്കരിച്ച ഘടകമാണ് എൻ.ആർ.െഎ സെല്ലെന്നും ബി.ജെ.പി വിശ്വവിഭാഗ് സൗദി മുൻ സംയോജകും സമന്വയ നാഷനൽ കോഒാഡിനേറ്ററുമായ സതീഷ് കുമാർ ദീപക് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സമന്വയ റിയാദ് ഘടകം പ്രസിഡൻറ് ശ്രീജേഷ്, വൈസ് പ്രസിഡൻറ് മഗേഷ് പ്രഭാകർ, യോഗാചാര്യ സൗമ്യ, ജനറൽ സെക്രട്ടറി മധു എടച്ചേരി, സെക്രട്ടറിമാരായ വിനോദ്, സ്വപ്ന, ട്രഷറർ രവികുമാർ, ഉപദേശക സമിതിയംഗങ്ങളായ ബാബു, അജേഷ്, കുഞ്ഞു, ദീപക് എന്നിവരാണ് മന്ത്രിയെ കാണുകയും വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം നൽകുകയും ചെയ്തത്. ജനാദിരിയ ഉത്സവത്തിൽ അതിഥി രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഭാരത സർക്കാറിെൻറ സന്തോഷം മന്ത്രി പങ്കുവെച്ചതായും പരസ്പര സഹകരണത്തിലും ബഹുമാനത്തിലും ഊന്നി നിന്നുകൊണ്ട് മാതൃരാജ്യത്തിെൻറയും കർമ രാജ്യത്തിെൻറയും അന്തസ് ഉയർത്തിപ്പിടിക്കുന്ന തരത്തിൽ പ്രവർത്തിക്കുകയും ഓരോ പ്രവാസിയും ഭാരതത്തിെൻറ സാംസ്കാരിക അംബാസഡർ എന്ന നിലയിൽ പ്രവർത്തിക്കണമെന്നും അഭിപ്രായപ്പെട്ടതായും സമന്വയ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു. മന്ത്രി റിയാദിലെത്തിയ ശനിയാഴ്ചയാണ് ഇൻറർകോണ്ടിനെൻറൽ ഹോട്ടലിലെത്തി സമന്വയ റിയാദ് ഘടകത്തിെൻറ മുൻ ഭാരവാഹിയും കേരള ബി.ജെ.പി എൻ.ആർ.െഎ സെൽ സ്റ്റേറ്റ് കമ്മിറ്റി മെമ്പറുമായ ജി. ഗോപകുമാർ എന്ന ബാബു കല്ലുമലയുടെ നേതൃത്വത്തിൽ മറ്റൊരു സംഘം കൂടിക്കാഴ്ച നടത്തിയത്. സംഘത്തിലുൾപ്പെട്ടവരെല്ലാം നേരത്തെ സമന്വയയിലുണ്ടായിരുന്നവരാണ്. എൻ.ആർ.െഎ സെൽ സൗദി ഘടകത്തിെൻറ ഭാരവാഹി പട്ടിക ഒരാഴ്ചക്ക് ശേഷം പുറത്തുവിടുമെന്ന് ബാബു കല്ലുമല ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ബി.ജെ.പി സംസ്ഥാന നേതാവ് കെ. സുരേന്ദ്രൻ മേൽനോട്ടം നൽകി ഗൾഫിൽ രൂപവത്കരിച്ച ഒാവർസീസ് ഫ്രണ്ട്സ് ഒാഫ് ബി.ജെ.പി എന്ന സംഘടനയുടെ സൗദി രൂപമാണ് സമന്വയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.