നിതാഖാത്ത് പരിഷ്കരണം : അംഗപരിമിതരെ നാല് സ്വദേശികളുടെ എണ്ണമായി പരിഗണിച്ചത്​ ഒന്നാക്കും

റിയാദ്: സൗദി സ്വകാര്യ മേഖലയിലെ സ്വകാര്യവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് വ്യവസ്ഥയില്‍ വീണ്ടും അഴിച്ചുപണി നടത്താന്‍ നീക്കമാരംഭിച്ചു. 
വിവിധ സ്ഥാപനങ്ങളില്‍ സ്വദേശികളുടെ അനുപാതം കണക്കാക്കുന്നത് പുനര്‍ നിര്‍ണയിക്കുന്നതിന് പുറമെ അംഗപരിമിതരെ നാല് സ്വദേശികളുടെ എണ്ണമായി പരിഗണിച്ചിരുന്നതും മന്ത്രാലയം മാറ്റം വരുത്തിയേക്കും. അംഗപരിമിതരെ ജോലിക്ക് നിയമിക്കുന്നത് പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടി 2011 മുതല്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ആനുകൂല്യം പടിപടിയായി എടുത്തുകളയാനാണ് നീക്കം നടക്കുന്നത്. 2017 ഡിസംബര്‍ 19 മുതല്‍ അംഗപരിമിതരെ നാലിന് പകരം രണ്ടായി പരിഗണിക്കാനും ഒരു വര്‍ഷത്തിന് ശേഷം ഒരാളുടെ എണ്ണം മാത്രമായി പരിഗണിക്കാനുമാണ് മന്ത്രാലയം ആലോചിക്കുന്നത്. കൂടാതെ അംഗപരിമിതരെ നിയമിക്കുന്നത് അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന ഭീമന്‍ കമ്പനികളില്‍ മാത്രമായി ചുരുക്കാനും മന്ത്രാലയത്തിന് ആലോചനയുണ്ട്. അംഗപരിമിതർക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന തൊഴില്‍ മന്ത്രാലയം എടുത്തുകളയുന്നതോടെ സ്വകാര്യ സ്ഥാപനങ്ങള്‍ അവരെ ജോലിക്ക് നിയമിക്കുന്നത് നിര്‍ത്തലാക്കും. രാജ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനികളില സ്വദേശികളുടെ അനുപാതം വര്‍ധിപ്പിക്കാനുള്ള നീക്കമാണ് തൊഴില്‍ മന്ത്രാലയത്തി​െൻറ മറ്റൊരു പരിഷ്കരണം. മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ട് അഥവാ ഹദഫ് ഈ ആവശ്യാര്‍ഥം പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനി മേധാവികളുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. സ്വദേശികളുടെ അനുപാത വര്‍ധനവ് 2017 രണ്ടാം പാദത്തില്‍ തന്നെ നടപ്പാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നതെന്ന് ഹദഫ് പ്രതിനിധികള്‍ ഇന്‍ഷൂറന്‍സ് കമ്പനികളെ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.