മദീന ഇസ്​ലാമിക ടൂറിസം  തലസ്​ഥാനം: ‘ത്വയ്യിബ 38 മേള’

മദീന: മദീന ഇസ്​ലാമിക ടൂറിസം തലസ്​ഥാനം എന്ന പരിപാടിയുടെ ഭാഗമായി റാഷിദ് മാളിൽ നടന്നുവരുന്ന ‘ത്വയ്യിബ 38 മേള’ ഈ മാസം അവസാനം വരെ തുടരുമെന്ന് പരിപാടിയുടെ  വക്താവ് എൻജിനീയർ ഖാലിദ് അൽശഹ്റാനി പറഞ്ഞു. ഒരോ വാരാന്ത്യത്തിലും  വിവിധ പരിപാടികളാണ് നടന്നുവരുന്നത്. വലിയ ജനപങ്കാളിത്തം  പരിപാടിക്കുണ്ട്.  മദീന ഇസ്​ലാമിക ടൂറിസം തലസ്​ഥാനം എന്ന പരിപാടിയുടെ ഭാഗമായി നടത്തുന്ന മറ്റ് ആഘോഷ പരിപാടികൾ ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ്. മേഖല ഗവർണറുടെ മേൽനോട്ടത്തിലുള്ള ഉന്നതാധികാര സമിതി പരിപാടികൾക്ക് വലിയ സഹായം നൽകിവരുന്നുണ്ടെന്നും അടുത്ത മാസം വിവിധ മുസ്​ലിം രാജ്യങ്ങളിലെ ആളുകളെ പങ്കെടുപ്പിച്ച് വലിയ പരിപാടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.