യാമ്പു: യാമ്പു പുഷ്പോല്‍സവത്തോടനുബന്ധിച്ച് ഒരുക്കുന്ന പുഷ്പ പരവതാനിയില്‍ വിഷന്‍ 2030 ഉം. മാര്‍ച്ച് 14ന് ആരംഭിക്കുന്ന 11മാത് മേളക്കൊരുക്കുന്ന പരവതാനിയിലാണ് യാമ്പു റോയല്‍ കമീഷന്‍ എന്‍ജിനീയര്‍മാര്‍ വിഷന്‍ 2030 ഉള്‍പ്പെടുത്തി വര്‍ണാഭമായ പുഷ്പപരവതാനി ഒരുക്കിയിരിക്കുന്നത്. വിഷന്‍ 2030 പരിചയപ്പെടുത്തുന്നതിനും ഇതിന്‍െറ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനുമാണ് ഇങ്ങനെയൊരു പുഷ്പ പരവതാനി ഒരുക്കിയിരിക്കുന്നതെന്ന് റോയല്‍ കമീഷന്‍ മെയിന്‍റനന്‍സ് ആന്‍റ് ഓപറേഷന്‍ മേധാവി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ സഹ്റാനി പറഞ്ഞു. വിഷന്‍ 2030 നെ ചരിയപെടുത്താനുള്ള ഏറ്റവും സുന്ദരവും മികച്ചതുമായ മാര്‍ഗമായാണ് ഇതിനെ കാണുന്നത്. വിവിധ ഇനത്തിലും വലിപ്പത്തിലുമുള്ള ആയിരക്കണക്കിന് പൂക്കള്‍ പരവതാനിക്ക് ഉപയോഗിച്ചിട്ടുണ്ട്. വിവിധ പ്രദര്‍ശനങ്ങളും മത്സരങ്ങളും പുഷ്പമേളയോടനുബന്ധിച്ചുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.