സനാഇയ ജാലിയാത്ത് പഠന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ജിദ്ദ: സനാഇയ കാള്‍ ആന്‍റ് ഗൈഡന്‍സ് മലയാള വിഭാഗം സംഘടിപ്പിച്ച പഠന പരിശീലന ക്യാമ്പ്  ശ്രദ്ധേയമായി. സനാഇയയിലെ ഉമ്മു ഉമര്‍ മസ്ജിദില്‍  നടന്ന ക്യാമ്പ്   ശൈഖ് ഇബ്രാഹീം ഖലീല്‍ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ശൈഖ് അഹ്മദ് ഉണ്ണീന്‍ അധ്യക്ഷത വഹിച്ചു.  ഉമര്‍കുട്ടി, നിസാര്‍ ഇരിട്ടി, എന്‍. ശൈഖ് അഹ്മദ്  (ജാലിയാത്ത്, അബഹ), അബ്ദുല്‍ റഹ്മാന്‍ ഉമരി (ജാലിയാത്ത്, മതാര്‍ ഖദീം) നജ്മുദ്ദീന്‍ അമ്പലങ്ങാടന്‍, അബ്ദു സുബ്ഹാന്‍, മൂസ്സക്കുട്ടി വെട്ടിക്കാട്ടിരി എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. 
 ക്വിസ ്മത്സരങ്ങള്‍ക്ക ്അബ്ദുല്‍ ജലീല്‍, അഡ്വ. ഷംസുദ്ദീന്‍, മുഹമ്മദ് അലി, റഷീദ് തണ്ടാശ്ശേരി,  മുഹമ്മദ് റഫ്അത്ത് എന്നിവര്‍ നേതൃത്വം നല്‍കി. മികച്ച ക്വിസ ്സ് മാസ്റ്ററായി അഡ്വ. ഷംസുദ്ദീനെയും ഗ്രൂപ്പ് ചര്‍ച്ചയിലെ മികച്ച അവതാരകനായി മുഹമ്മദ് അലിയെയും തെരഞ്ഞെടുത്തു. സമാപന പരിപാടി കാള്‍ ആന്‍റ് ഗൈഡന്‍സ് ജനറല്‍ മാനേജര്‍ ശൈഖ് മന്‍സൂര്‍ അല്‍ ഖൈറാത്ത് ഉദ്ഘാടനം ചെയ്തു. ശൈഖ് അഹ്മദ് ഉണ്ണീന്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും, വിവിധ മത്സര വിജയികള്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള ജാലിയാത്ത് ഉപഹാരം മന്‍സൂര്‍ അല്‍ ഖൈറാത്ത് വിതരണം ചെയ്തു. ഒപറേഷന്‍ മാനേജര്‍ ശൈഖ് സാത്വിസാലേ അല്‍ സഹ്റാനി, പബ്ളിക് റിലേഷന്‍ വിഭാഗം മാനേജര്‍ ശൈഖ് മുഹമ്മദ് ബാബിക്കര്‍, ശൈഖ് ഇബ്രാഹീം ഖലീല്‍, മുസ്ളിഹ് എന്നിവര്‍ ആശംസ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ ഹാശിം ത്വാഹ സ്വാഗതവും എ. മൂസ നന്ദിയും പറഞ്ഞു.  പരിപാടികള്‍ക്ക് നിസാര്‍ ബേപ്പൂര്‍, യൂനുസ് അസ്ലം, ഹസീബ് ഇളച്ചോല, അബ്ദുല്‍ ബഷീര്‍, ജുനൈസ്, അബ്ദുല്‍ വഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.