എസ്.കെ.ഐ.സി സൗദി നാഷനല്‍ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

ജിദ്ദ: സൗദിയിലെ എസ്.കെ.ഐ.സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളില്‍ തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്കായി സൗദി നാഷനല്‍ ലീഡേഴ്സ് മീറ്റ് നടന്നു. ഡോ. സാലിം ഫൈസി കൊളത്തൂര്‍ ‘ഇസ്ലാമിക് ലീഡര്‍ ഷിപ്പ്’, ഖാസിം ദാരിമി ഉനൈസ ‘സമസ്ത നാള്‍ വഴികള്‍’, മുസ്തഫ ഹുദവി ജിദ്ദ ‘തര്‍ബിയ്യത്തിന്‍െറ പാത’ അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ‘വിഷന്‍ 20-20’ എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു. സൗഹാര്‍ദ തീരത്തിന് ഹാഫിദ്് ജാഫര്‍ വാഫിയും, ബുര്‍ദ മജ്ലിസിന് അബൂബക്കര്‍ ദാരിമി ആലംപാടിയും നേതൃത്വം നല്‍കി. വിഷന്‍ 20-20 ചര്‍ച്ചകള്‍ക്ക് മുഹമ്മദ് ജലാലുദ്ദീന്‍ മൗലവി ഇരുമ്പുചോല (തുഖ്ബ), നൗഷാദ് ഫൈസി മലയമ്മ (ഹായില്‍), സക്കരിയ്യ ഫൈസി പന്തല്ലൂര്‍ (ദമ്മാം), യൂസുഫ് ഫൈസി (ബുറൈദ), സി.കെ.എം. ഫൈസി (യാമ്പു), ആരിഫ് വാഫി (ഉനൈസ), മുഹമ്മദ് മുസ്തഫ ദാരിമി മേലാറ്റൂര്‍ (ജീസാന്‍), നജ്മുദ്ദീന്‍ ഹുദവി (ജിദ്ദ), നൗഫല്‍ സാദിഖ് ഫൈസി പട്ടാമ്പി (ഖമീസ്), മുനീര്‍ ഫൈസി കാളികാവ് (റിയാദ്), തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്. 
സമാപന സംഗമം പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. ഡോ.  സാലിം ഫൈസി കൊളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി.  അബ്ദുല്ല കുപ്പം (ജെ.ഐ.സി) അബൂബക്കര്‍ അരിമ്പ്ര (കെ.എം.സി.സി) അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍  തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുറഹ്മാന്‍ ജമലുലൈ്ളലി തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കി. സൈതുഹാജി മൂന്നിയൂര്‍ (മദീന), സയ്യിദ് സഹല്‍ തങ്ങള്‍ (ജിദ്ദ) അബ്ദുറസാഖ് വളക്കൈ (റിയാദ്), സഅദ് നദ്വി (യാമ്പു), അലി മൗലവി  നാട്ടുകല്‍,  രായിന്‍കുട്ടി നീറാട് തുടങ്ങിയവര്‍ പങ്കെടുത്തു.  അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സവാദ് പേരാമ്പ്ര നന്ദിയും പറഞ്ഞു.  
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.