സല്‍മാന്‍ രാജാവിന് ഇന്തോനേഷ്യയില്‍ ജനകീയ സ്വീകരണം

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ ഏഷ്യന്‍ പര്യടനത്തിന്‍െറ ഭാഗമായി രാജാവും സംഘവും രണ്ടാമത് സന്ദര്‍ശന രാജ്യമായ ഇന്തോനേഷ്യയിലത്തെി. ജക്കാര്‍ത്തയിലത്തെിയ രാജാവിനെ സ്വീകരിക്കാന്‍ ഭരണ വൃത്തത്തിലുള്ള ഉന്നതര്‍ വിമാനത്താവളത്തിലത്തെിയപ്പോള്‍ പൊതുജനങ്ങള്‍ സൗദിയുടെയും ഇന്തോനേഷ്യയുടെയും പതാകകള്‍ ഏന്തി രാജാവിന് അഭിവാദ്യമര്‍പ്പിക്കാന്‍ തെരുവുകളില്‍ അണി നിരന്നു.
ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോകോ വൈദൂദുതുമായി സല്‍മാന്‍ രാജാവ് പ്രത്യേക കൂടിക്കാഴ്ച നടത്തി. രാജാവിന്‍െറ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രസിഡന്‍റ് ഉച്ചവിരുന്നും ഒരുക്കിയിരുന്നു. 
സല്‍മാന്‍  രാജാവിന്‍െറയും ഇന്തോനേഷ്യന്‍ പ്രസിഡന്‍റിന്‍െറയും സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സഹകരണ കരാറുകള്‍ ഒപ്പുവെച്ചതായി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. സഹകരണ സമിതിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരാറില്‍ സൗദി പക്ഷത്തുനിന്ന് വിദേശകാര്യ സഹമന്ത്രി ഡോ. നിസാര്‍ ഉബൈദ് മദനിയും ഇന്തോനേഷ്യന്‍ പക്ഷത്തുനിന്ന് വിദേശകാര്യ മന്ത്രി രത്നോ മാര്‍സോദിയുമായുമാണ് ഒപ്പുവെച്ചത്. 
സാമ്പത്തിക, വികസന മേഖലയിലെ സഹകരണത്തിന് എഞ്ചിനീയര്‍ യൂസുഫ് അല്‍ബസ്സാമും ഇന്തോനേഷ്യന്‍ ധനകാര്യ മന്ത്രി സറി മോള്‍യാനിയും ഒപ്പുവെച്ചു. സാംസ്കാരിക രംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രം സൗദി സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. ആദില്‍ അത്തുറൈഫിയും ഇന്തോനേഷ്യന്‍ സാംസ്കാരിക, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹാജിര്‍ അഫന്‍ദിയുമാണ് ഒപ്പുവെച്ചത്. 
ചെറുകിട സംരംഭ മേഖലയിലെ സഹകരണത്തിന് സൗദിയുടെ മുന്‍ ധനകാര്യ മന്ത്രിയും മന്ത്രിസഭാംഗവുമായ ഡോ. ഇബ്രാഹീം അല്‍ അസ്സാഫും ഇന്തോനേഷ്യന്‍ ചെറുകിട സംരംഭ സഹകരണ മന്ത്രി പോസ്പ യോഗയും ഒപ്പുവെച്ചു. ഗതാഗതം, വിദ്യാഭ്യാസം, ഇസ്ലാമിക കാര്യം, കടല്‍ സമ്പത്ത്, കുറ്റകൃത്യം തടയല്‍ എന്നീ മേഖലയിലുള്ള സഹകരണത്തിനും വിവിധ വകുപ്പുമന്ത്രിമാര്‍ ഒപ്പുവെച്ചു.
  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.