ഫാഷിസത്തിനെതിരെ സാഹോദര്യ സംഗമം

ജിദ്ദ: വർഗീയതയെയും പശു ഭീകരതയെയും രാജ്യം അതിജീവിക്കുമെന്നും, ന്യൂനപക്ഷങ്ങളെയും രാഷ്​ട്രീയ പ്രതിയോഗികളെയും ഭയപ്പെടുത്തി സമഗ്രാധിപത്യം സ്ഥാപിക്കാനുള്ള ഫാഷിസ്​റ്റുകളുടെ ശ്രമത്തെ മതേതര ഇന്ത്യ ചെറുത്തു തോൽപ്പിക്കുമെന്നും തനിമ സാംസ്കാരിക വേദി അനാകിശ്​ ഏരിയ സംഘടിപ്പിച്ച ‘ഫാഷിസത്തിനെതിരെ സാഹോദര്യ സംഗമം’ അഭിപ്രായപ്പെട്ടു.  
 വൈവിധ്യങ്ങളിൽ അധിഷ്ഠിതമായ ജനാധിപത്യ ഇന്ത്യയുടെ പൈതൃകവും പാരമ്പര്യവും തിരിച്ചു പിടിക്കാനായി മനുഷ്യ സ്നേഹികളുടെ ഒറ്റക്കെട്ടായ പ്രതിരോധം അനിവാര്യമാണെന്ന് വിഷയമവതരിപ്പിച്ച ഉസ്മാൻ പാണ്ടിക്കാട് ചൂണ്ടിക്കാട്ടി. വേങ്ങര നാസർ, ആബിദ് ഹുസ്സൈൻ, ജെനീഷ് ബാബു, അബ്​ദുറഹ്മാൻ ഒറ്റപ്പാലം എന്നിവർ സംസാരിച്ചു. വി. അബ്​ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കരീം കൊട്ടുകാട് സ്വാഗതവും നൗഷാദ് ആലുവ നന്ദിയും പറഞ്ഞു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.