?????? ?????? ????????????? ???????????? ?????? ?????????? ?????????? ???????? -???.?? ???

സോക്കർ ഫെസ്​റ്റ്​:  ഡൈനാമോസ് എഫ്.സി ജേതാക്കൾ

ദമ്മാം: ദമ്മാം സോക്കർ കമ്മ്യൂണിറ്റി സംഘടിപ്പിച്ച സോക്കർ ഫെസ്​റ്റിൽ ഡൈനാമോസ് -എഫ്.സി ജേതാക്കളായി. ദമ്മാം സോക്കർ കമ്യൂണിറ്റിയുടെ ചാരിറ്റി പ്രചരണാർഥമാണ്​ ടൂർണമ​െൻറ്​ സംഘടിപ്പിച്ചത്​. 
ഡൈനാമോസ് -എഫ്.സിയും ബദർ -അൽ-ജസീറ -ഖത്തീഫുമായുള്ള ഫൈനൽ പോരാട്ടത്തിൽ നിശ്ചിത സമയത്തും തുടർന്ന് ടൈബ്രേക്കറിലും സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് ടോസിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്​. ടൂർണമ​െൻറിലെ ഏറ്റവും മികച്ച കളിക്കാരനായി ജഗീഷ് (ഡൈനാമോസ് ), ടോപ് സ്കോററായി സനൂജ് (ബദർ - അൽ ജസീറ), ഗോൾകീപ്പറായി അഫ്സൽ (ഡൈനാമോസ്), ഡിഫൻററായി ഷർമ്മത്ത് (ബദർ), ​െഫയർപ്ലേ അവാർഡിനായി ടീം യൂത്ത് - ഇന്ത്യ അൽഖോബാർ തുടങ്ങിയവർ അർഹരായി. 
റഷീദ് മാനിത്തൊടി, സിദ്ദീഖ് ബദർ , അഷ്റഫ് സോണി, വിൽഫ്രഡ്- ഇംകോ തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ട് ടൂർണമ​െൻറ്​ ഉദ്​ഘാടനം ചെയ്​തു. സമീർ സാം, നസീബ് വാഴക്കാട്, സക്കീർ വാടയിൽ, മുഹമ്മദ് അലി വല്ലത്തിൽ, അഷ്റഫ് ദാന, സമീർ മഞ്ചേരി, റഹീസ്, സമീർ ദാന, നൗഷാദ് അൽഅഹ്​സ തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. ബാബു ചുങ്കത്തറ, അജ്മൽ സജ്ജാദ്, ഖാദർ, നിയാസ്, ഇസ്മായിൽ, അനീസ് ചിറയിൽ തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു. സഹീർ കൊണ്ടോട്ടി അവതാരകനായിരുന്നു. യാസർ ദാന, മൻസൂർ, ബഷീർ നെല്ലോളി, ഇംതിയാസ്, അജിത്ത്, സഫീർ, മുവാഫഖ്, അഷാദ് ചാലക്കുടി തുടങ്ങിയവർ നേതൃത്വം നൽകി.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.