റിയാദ്: വലിയ അഴിമതിയും ക്രമക്കേടുമാണ് നോട്ട് നിരോധനത്തിന് പിന്നിലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. കോട്ടയം പ്രവാസി അസോസിയേഷന്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ റിയാദിലത്തെിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ബി.ജെ.പിക്കാര്‍ രാജ്യസ്നേഹികളാണെന്നാണ് തോന്നിയിട്ടുള്ളത്. എന്നാല്‍ മോദി അവരെ കബളിപ്പിക്കുകയാണ്. രാജ്യസ്നേഹത്തിന്‍െറ മറവില്‍ മുതലാളി സ്നേഹം നടപ്പാക്കുകയാണ്. അവര്‍ക്കും ബാങ്കുകള്‍ക്കും പണമുണ്ടാക്കി കൊടുക്കാനുള്ള മാര്‍ഗമാണ് നോട്ട് നിരോധനം. ഓണ്‍ലൈന്‍ പണമിടപാട് വലിയ തട്ടിപ്പാണ്. 500 രൂപ 50 തവണ കൈമാറ്റം ചെയ്താല്‍ 500 രൂപയും ബാങ്കിന് തന്നെ കിട്ടുന്ന ഏര്‍പ്പാടാണത്. ഉരയ്ക്കുമ്പോള്‍ പണം പോകുന്ന ഏര്‍പ്പാടാണ് ഡിജിറ്റല്‍ ഇന്ത്യ. കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായ നടപടിയാണെന്ന് കേട്ട് നോട്ടുനിരോധനത്തെ ആദ്യം പിന്തുണച്ചു. പിന്നീടാണ് ചതിക്കുഴികള്‍ മനസിലായത്. ഇതിനും സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിനുമെതിരെ തന്‍െറ ജനപക്ഷം പാര്‍ട്ടി ശക്തമായ പ്രക്ഷോഭമാണ് തുടങ്ങിയിരിക്കുന്നത്. നോട്ട് വിഷയത്തിലെ അഴിമതിയെ സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം. ഇടതുവലത് മുന്നണികള്‍ കേരളത്തെ നശിപ്പിച്ചിരിക്കുകയാണ്. ബി.ജെ.പിക്ക് കേരളത്തില്‍ രക്ഷയില്ല. സവര്‍ണ ഹിന്ദു ഫാഷിസമാണ് അവരുടെ രാഷ്ട്രീയം. ഈ മൂന്ന് മുന്നണികളേയും തോല്‍പിച്ചാണ് പൂഞ്ഞാറില്‍ താന്‍ ജയിച്ചത്.
എസ്.ഡി.പി.ഐ വര്‍ഗീയ കക്ഷിയാണെന്ന് തോന്നിയിട്ടില്ല. ഒരു കൈവെട്ടും ഒരു കൊലപാതകവുമാണ് ആരോപിക്കുന്ന കുറ്റം. മുസ്ലിം ലീഗും കൊല നടത്തിയിട്ടുണ്ട്. ഡി.എച്ച്.ആര്‍.എമ്മിനെയും അവര്‍ണ രാഷ്ട്രീയ സാമൂഹിക നീക്കങ്ങളേയും ഇന്നും പിന്തുണക്കുന്ന താന്‍ കോട്ടയത്ത് മുമ്പൊരിക്കല്‍ ബി.ജെ.പിയുടെ ചടങ്ങില്‍ പങ്കെടുത്തത് ജസ്റ്റീസ് കെ.ടി തോമസ് നിര്‍ബന്ധിച്ചത് കൊണ്ടും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍െറ പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടിയായത് കൊണ്ടുമാണ്. രണ്ട് വര്‍ഷം മുമ്പുവരെ മുന്നണികളുടെ അടിമയായിരുന്ന താന്‍ ഇപ്പോള്‍ വിമോചിതനാണ്. ശെല്‍വരാജിനെ യു.ഡി.എഫില്‍ കൊണ്ടുവന്നത് താനാണ്.
എന്നാല്‍ അയാള്‍ വൃത്തികെട്ടവനാണ്. അത് പറയാനേറെയുണ്ട്. ഇപ്പോള്‍ പറയുന്നില്ല. പരിസ്ഥിതി പ്രവര്‍ത്തകരെന്ന് പറയുന്നവരും വൃത്തികെട്ടവന്മാരാണ്. ബോള്‍ഗാട്ടി വിഷയത്തില്‍ എം.എ. യൂസുഫലിക്കെതിരെ ഏഴ് കേസുകളുണ്ടാക്കിയവരാണ് അവന്മാര്‍.
പ്രവാസികള്‍ക്ക് വേണ്ടി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും പ്രത്യേക അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങണം. പിണറായി നല്ല വൈദ്യുതി മന്ത്രിയായിരുന്നെന്നും മുഖ്യമന്ത്രി നല്ലത് ചെയ്താല്‍ നല്ലതെന്നും മോശം ചെയ്താല്‍ മോശമാണെന്നും പറയുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഹമീദ് ഈരാറ്റുപേട്ട, രജിത്, ബഷീര്‍, ജമാല്‍ ചോറ്റി, ഇസ്മാഈല്‍ എരുമേലി, നിഖില്‍, ജിജി ഓവേലില്‍, ജോണ്‍സന്‍ പാല എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.