ദമ്മാം: സൗദി അറേബ്യയില്‍ അല്‍ഷിമേഴ്സ് (മറവി രോഗം) രോഗികളുടെ എണ്ണത്തില്‍ ക്രമാതീത വര്‍ധനവെന്ന് റിപ്പോര്‍ട്ട്. വ്യത്യസ്ത അവസ്ഥകളിലുള്ള അല്‍ഷിമേഴ്സ് രോഗികളുടെ എണ്ണം 50, 000 കവിഞ്ഞതായാണ് പുതിയ കണക്ക്. രോഗ ബാധിതരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. രോഗം മൂര്‍ഛിച്ചവര്‍ക്ക് വിദഗ്ധ ചികിത്സക്കായി 1500 മുതല്‍ 2000 റിയാല്‍ വരെ ദിനം പ്രതി ചെലവ് വരും. അല്‍ഷിമേഴ്സ് സയന്‍റിഫിക് അസോസിയേഷന്‍ അംഗം ഡോ.ലുഅ്യ് ബാസൂദാന്‍ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സാവധാനം മരണകാരണമാവുന്ന ഈ രോഗം മധ്യവയസ്കരിലും വയോധികരിലുമാണ് കൂടുതലും കണ്ടുവരുന്നത്. തലച്ചോറിലെ നാഡി വ്യൂഹങ്ങള്‍ തകരാറിലാവുന്നതോടെ ചെറിയ ഓര്‍മ്മപ്പിശകുകളില്‍ നിന്ന് തുടങ്ങി രോഗിയുടെ ചിന്താശക്തി, ഓര്‍മശക്തി, സംസാരശേഷി തുടങ്ങിയവയെ ബാധിച്ച് പൂര്‍ണ സ്മൃതിനാശത്തിലേക്ക് നീങ്ങുന്നതാണ് രോഗത്തിന്‍െറ വളര്‍ച്ചാഘട്ടം.
വിഷാദ രോഗവും മാനസിക പിരിമുറുക്കവും വിശ്രമമില്ലാത്ത ജോലിയും വ്യായാമ രഹിത ജീവിത ശൈലിയും ഈ രോഗത്തിന് സാഹചര്യമൊരുക്കും. അല്‍ഷിമേഴ്സ് രോഗത്തിന്‍െറ ലക്ഷണങ്ങളും പ്രതിവിധിയും വ്യക്തമാക്കുന്ന വിശദമായ ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.