ജിദ്ദ: ജിദ്ദയിലെ തിരുവനന്തപുരം സ്വദേശികളുടെ കൂട്ടായ്മയായ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ജനറല്‍ബോഡിയും കലാ-സാംസ്കാരിക സന്ധ്യ ‘അനന്തപുരി വര്‍ണോത്സവം 2017’വും സംഘടിപ്പിച്ചു.
പ്രസിഡന്‍റ് ഹാഷിം കല്ലമ്പലം അധ്യക്ഷത വഹിച്ചു. സലാഹുദ്ദീന്‍ കൊഞ്ചിറ ഉദ്ഘാടനം ചെയ്തു. ഷജീര്‍ കണിയാപുരം ക്രിസ്മസ് സന്ദേശവും നജീബ് കുന്നിക്കോട് റിപ്പബ്ളിക്ദിന സന്ദേശവും നല്‍കി. വനിതാവേദി പ്രസിഡന്‍റ് കരുണാ മോഹന്‍, നവാസ് വെമ്പായം, താഹിര്‍, അബ്്ദുറഹ്മാന്‍, അസീം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കണിയാപുരം സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ പ്രതാപന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നജീബ് കുന്നിക്കോട്, ജയശ്രീ പ്രതാപന്‍, മൗഷ്മി ഷെരീഫ് എന്നിവരുടെ നേതൃത്വത്തില്‍ കലാസന്ധ്യ അരങ്ങേറി. ‘എന്‍െറ ഇന്ത്യ’ എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ് പരിപാടി അജി ആര്യനാടും, മഞ്ജു ജോഷിയും അവതരിപ്പിച്ചു.
സന്ധ്യബാബു, നിഹാസ് കല്ലമ്പലം, മുസ്തഫ ബീമാപള്ളി, അനഘബാബു, അരുണ്‍, ഹാജ തിരുവനന്തപുരം, മൗഷ്മി ശരീഫ്, അദൈ്വത്ബാബു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ടി.എസ്.എസ് വൈസ് പ്രസിഡന്‍റ് റഹിം പള്ളിക്കല്‍, മീഡിയ കണ്‍വീനര്‍ അനസ് കല്ലമ്പലം, ജോയിന്‍റ് സെക്രട്ടറി മഹേഷ് വേലായുധന്‍, ശരീഫ് പള്ളിപ്പുറം എക്സിക്യുട്ടിവ് അംഗങ്ങളായ ഷാജഹാന്‍ മണ്‍വിള, ബാബു ആനയറ, ജോഷി സുകുമാരന്‍, മുഹമ്മദ് റാസിഖ്, അശ്റഫ് മണക്കാട്, മോഹനന്‍ നായര്‍, നാദിര്‍ഷ, നിസാം ഷറാ ഹബില്‍, സാബു, ബാബു കാരേറ്റ്, ഹാഷിര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.