സുഡാന്‍ പ്രസിഡന്‍റ് റിയാദില്‍; സല്‍മാന്‍ രാജാവിനെ കണ്ടു

റിയാദ്: സൗദിയില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിനത്തെിയ സുഡാന്‍ പ്രസിഡന്‍റ് ഉമര്‍ അല്‍ബശീര്‍ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. രാജാവിന്‍െറ കൊട്ടാരത്തില്‍നടന്ന കൂടിക്കാഴ്ചയില്‍ സൗദി വിദേശകാര്യ മന്ത്രി ആദില്‍ അഹ്മദ് അല്‍ജുബൈര്‍, സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. ആദില്‍ ബിന്‍ സൈദ് അത്തുറൈഫി, ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ തുടങ്ങിയവരും സംബന്ധിച്ചു.
സല്‍മാന്‍ രാജാവ് സ്ഥാനമേറ്റ ശേഷം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്ക് പത്താമത് സന്ദര്‍ശനത്തിനാണ് സുഡാന്‍ പ്രസിഡന്‍റ് റിയാദിലത്തെുന്നത്. സാമ്പത്തിക, കാര്‍ഷിക സഹകരണത്തിന് പുറമെ സൗദിയുടെ നേതൃത്വത്തില്‍ മേഖലയില്‍ നടക്കുന്ന സൈനിക നീക്കങ്ങളിലും സുഡാന്‍ പിന്തുണ നല്‍കുന്നുണ്ട്. ‘ദിര്‍ഉല്‍ ജസീറ’, അല്‍ഫലക് എന്നീ സൈനിക പരിശീലനങ്ങളും ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തിയിരുന്നു. ഇരു ഹറമുകളുടെ രാജ്യമായ സൗദിയുടെ സുരക്ഷ സുഡാന്‍െറ മുന്തിയ പരിഗണനയിലുള്ള വിഷയമാണെന്ന് ഉമര്‍ അല്‍ബഷീര്‍ വ്യക്തമാക്കി. രണ്ട് പതിറ്റാണ്ടായി സുഡാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിവന്ന ഉപരോധത്തില്‍ നിന്ന് മോചനം നേടാന്‍ സല്‍മാന്‍ രാജാവിന്‍െറ ശ്രമം വിജയിച്ചതിന് പ്രസിഡന്‍റ് പ്രത്യേകം നന്ദി അറിയിച്ചു.
സൗദി ചെലവില്‍ സുഡാനിലെ ഗ്രാമങ്ങളില്‍ കുടിവെള്ള പദ്ധതി നടപ്പാക്കാനും ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്. രാജാവിന്‍െറ സാന്നിധ്യത്തില്‍ നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ സൗദിയെ പ്രതിനധീകരിച്ച് സൗദി ഡവലപ്മെന്‍റ് ഫണ്ട് മേധാവി എന്‍ജിനീയര്‍ യൂസുഫ് ബസ്സാമും സുഡാനെ പ്രതിനിധീകരിച്ച് താഹ ഉസ്മാന്‍ അല്‍ഹുസൈനും ഒപ്പുവെച്ചു.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.