മലയാളി ദമ്മാമില്‍ അബോധാവസ്ഥയില്‍; സുമനസ്സുകളുടെ സഹായം തേടുന്നു 

ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ മലയാളി സുമനുസ്സുകളുടെ സഹായം തേടുന്നു. തലശ്ശേരി സ്വദേശിയായ സയ്യിദ് നിസാമുദ്ദീന്‍ ആണ് വിദഗ്ധ ചികിത്സക്ക് സഹായം തേടുന്നത്. റിയാദില്‍ സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹം ജോലി ആവശ്യാര്‍ഥമാണ് ദമ്മാമിലത്തെുന്നത്. എട്ടു വര്‍ഷത്തോളമായി  ഇദ്ദേഹം റിയാദില്‍ ജോലി ചെയ്യുന്നു. പ്രമേഹ രോഗിയായിരുന്ന നിസാമുദ്ദീന്‍ ദമ്മാമിലത്തെിയപ്പോള്‍ സഹോദരി ഭര്‍ത്താവുമൊത്ത് പരിശോധനക്കായി ആശുപത്രിയിലത്തെിയിരുന്നു. ഡിസംബര്‍ 27 ന് അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. പിന്നീട്, മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും വെന്‍റിലേറ്ററിന്‍െറ സഹായത്തോടെ ചികിത്സ തുടരുകയും ചെയ്തു. ഇപ്പോള്‍ കൃത്രിമ ശ്വാസോഛ്വാസം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്‍െറ അധികൃതര്‍ വന്നെങ്കിലും മതിയായ സഹകരണം ലഭിച്ചില്ല. കൂടാതെ, പ്രമേഹ രോഗിയാണെന്ന വിവരം നേരത്തെ അറിയിക്കാത്തതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനിയും കയ്യൊഴിഞ്ഞു. ഇതോടെ, നാട്ടുകാരായ തലശ്ശേരി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്. ഇതിനകം തന്നെ 88000 റിയാല്‍ ആശുപത്രിയില്‍ ചെലവ് വന്നു. വിദഗ്ധ ചികിത്സ ലഭ്യമാക്കിയാല്‍ രോഗി സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, മികച്ച ആശുപത്രിയിലേക്ക് മാറ്റോനോ, വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് അയക്കാനോ കഴിയാതെ നിസ്സഹായരാണ് ബന്ധുക്കള്‍. എയര്‍ ആംബുലന്‍സ് ഒരുക്കി അടിയന്തിരമായി മികച്ച ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കണമെന്നാണ് ആവശ്യം. എംബസി അധികൃതരുടെയും നാട്ടിലെ ഉന്നത അധികാരികളുടെയും ഇടപെടലിലൂടെ പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.