ജിദ്ദ: നോട്ടുനിരോധം രാജ്യത്തെ ജനങ്ങള്‍ അംഗീകരിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉദ്ദേശശുദ്ധി ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാങ്കുകള്‍ക്ക് മുന്നില്‍ വരിയുണ്ടായിരുന്നു എന്നതൊക്കെ വസ്തുതയാണ്. പക്ഷേ, ഈ തീരുമാനം കൊണ്ട് സാധാരണക്കാര്‍ക്ക് കൊണ്ട് പ്രശ്നവും വരാന്‍ പോകുന്നില്ല. കള്ളപ്പണക്കാര്‍ക്ക് മാത്രമേ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയുള്ളു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലും ബി.ജെ.പി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പിടല്‍ ചടങ്ങിന് ശേഷം ജിദ്ദയില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു മന്ത്രി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊഷ്മളമായി വരികയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം ബന്ധത്തില്‍ പുത്തനുണര്‍വുണ്ടായി.
എല്ലാമേഖലയിലുമുള്ള സഹകരണം ശക്തിപ്പെടുകയാണ്. ഹജ്ജ് ക്വാട്ട 1,70,000 ആക്കിയതില്‍ സൗദി ഭരണകൂടത്തോട് നന്ദിയുണ്ട്. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് താമസത്തിനായി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നത്. സൗദി മന്ത്രാലയം അനുമതി നല്‍കിയാല്‍ അതിനായി ശ്രമം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹജ്ജുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇത്തവണ ഏറെ നേരത്തെയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അപേക്ഷയും പണമടക്കലും ഓണ്‍ലൈനാക്കിയതിനാല്‍ കൂടുതല്‍ സൗകര്യമായി.
വാര്‍ത്താസമ്മേളനത്തില്‍ അംബാസഡര്‍ അഹ്മദ് ജാവേദ്, ജിദ്ദ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ്, ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ശാഹിദ് ആലം, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹ്ബൂബ് അലി കൈസര്‍, സി.ഇ.ഒ അതാഉര്‍ റഹ്മാന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.