ആശുപത്രികളില്‍  ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം

അല്‍ജൗഫ്: അല്‍ജൗഫ് മേഖലയിലെ ആശുപത്രികളില്‍ ആരോഗ്യമന്ത്രി ഡോ. തൗഫീഖ് ഫൗസാന്‍ അല്‍റബീഅ സന്ദര്‍ശനം നടത്തി. കിങ് അബ്ദുല്‍ അസീസ് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്നാണ് സന്ദര്‍ശനം ആരംഭിച്ചത്. ആശുപത്രിയിലെ വീഡിയോ കാള്‍ സംവിധാനം റിയാദിലെ കിങ് ഫൈസല്‍ ആശുപത്രിയിലേക്ക് വിളിച്ചു പരീക്ഷിച്ചു. വിവിധ വകുപ്പുകളും അടുത്ത് ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ഹൃദയചികിത്സ കേന്ദ്രവും സന്ദര്‍ശിച്ചു. കേന്ദ്രം എത്രയുംവേഗം ഉദ്ഘാടനത്തിനൊരുക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. 
സകാകയിലെ പ്രമേഹ രോഗ ചികിത്സ കേന്ദ്രം, അമീര്‍ മുത്ഇബ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കായുള്ള ആശുപത്രി, വിവിധ മെഡിക്കല്‍ സെന്‍ററുകള്‍ എന്നിവ മന്ത്രി സന്ദര്‍ശിച്ചു. മുന്‍പരിചയമില്ലാത്ത കുട്ടിക്ക് കരള്‍ ദാനം ചെയ്ത നഴ്സിനെ മന്ത്രി ആദരിച്ചു. മേഖലാ ആരോഗ്യ കാര്യ ഡയറക്ടറും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.