ദമ്മാം: മാസങ്ങൾ നീണ്ട ട്രോളിംഗ് നിരോധത്തിന് ശേഷം ചെമ്മീൻ സീസൺ സമാഗതമായതോടെ കിഴക്കൻ പ്രവിശ്യയിലെ മത്സ്യ വിപണി വീണ്ടുമുണർന്നു. അതേ സമയം, ചെമ്മീൻ ഒഴികെ മറ്റു മത്സ്യങ്ങളുടെ പൊള്ളുന്ന വില തുടരുകയാണ്. ആഗസ്റ്റ് ഒന്നു മുതല്‍ ട്രോളിംഗ് നിരോധം നീങ്ങിയതോടെ 800 ഓളം യന്ത്ര ബോട്ടുകളാണ് സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയത്. അഞ്ച് ദിവസത്തോളമുള്ള കടല്‍ വാസത്തിന് ശേഷം ഇവര്‍ തിരിച്ചെത്തിത്തുടങ്ങിയതോടെയാണ് മത്സ്യ വിപണി സജീവമായത്. കടുത്ത ചൂടും ഈര്‍പ്പം നിറഞ്ഞതുമായ കാലാവസ്ഥയായതിനാല്‍ ചെമ്മീന്‍ ചാകരയാണ് സാധാരണയായി ലഭിക്കാറുള്ളത് എന്ന് തൊഴിലാളികൾ പറഞ്ഞു.
ഗൾഫ് മേഖലയിൽ കടലിലെ ചൂട് അസാധാരണമാം വിധം വർധിച്ചതിനാൽ മത്സ്യ സമ്പത്ത് കുറഞ്ഞതും മത്സ്യ ബന്ധനം മുമ്പത്തേതു പോലെ ഫലപ്രദമല്ലാതായതും കാരണം വിപണിയിൽ കടുത്ത മാന്ദ്യമാണ് മാസങ്ങളായി നിലനിൽക്കുന്നത്. ചെമ്മീനിെൻറ ലഭ്യത കൂടിയതോടെ ഇതിെൻറ വിലയിലും കുറവ് വന്നിട്ടുണ്ട്. കിലോക്ക് 40 റിയാലുണ്ടായിരുന്നതിപ്പോൾ 15^20 ആയി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റു മത്സ്യങ്ങളുടെ വിലയും ക്ഷാമവും അതേ പടി തുടരുകയാണ്. മലയാളിയുടെ ഇഷ്ട മത്സ്യയിനങ്ങളായ മത്തി, അയില എന്നിവയുടെ ലഭ്യതയിലും കാര്യമായ കുറവുണ്ട്. മത്സ്യ ലഭ്യത കുറഞ്ഞതിനാൽ വിപണിയിലുള്ളവക്ക് നല്ല വിലയാണ് ഈടാക്കുന്നത്. മത്തിയുടെ വില നാലിൽ നിന്ന് എട്ടിലേക്കും അയിലയുടേത് 15^ൽ നിന്ന് 25 റിയാലുമായാണ് വർധിച്ചിരിക്കുന്നത്. സ്വദേശികൾ ധാരാളമായി ഉപയോഗിക്കുന്ന ശേരി, ഹമൂർ എന്നിവക്കും പതിൻമടങ്ങായാണ് വില കൂടിയത്. സുലഭമായി ലഭിച്ചിരുന്ന ഇത്തരം മത്സ്യങ്ങളുടെ വരവ് കുറഞ്ഞതിനാൽ ഉപഭോക്താക്കൾ വിപണിയിൽ നിന്ന് മടങ്ങുന്നതായും വ്യാപാരികൾ പറയുന്നു. ഏതാനും ആഴ്ചകൾക്കകം ചെറു മത്സ്യങ്ങളടക്കമുള്ളവയുടെ ലഭ്യത കൂടുമെന്നും വിലക്കുറവുണ്ടാവുമെന്നുമാണ് ഇൗ മേഖലയിലുള്ളവരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.