റിയാദ്: എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ പ്രമുഖ അംഗമായ സൗദി അറേബ്യ ഉല്‍പാദന നിയന്ത്രണം തുടരാനുള്ള തീരുമാനത്തിലെത്തിയതോടെ വിപണിയില്‍ നേരിയ വില വര്‍ധനവ് അനുഭവപ്പെട്ടതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ ഉല്‍പാദന നിയന്ത്രണം ജൂണില്‍ അവസാനിക്കുന്നതിന് മുമ്പ് ഈ വര്‍ഷത്തെ രണ്ടാം പകുതിയിലേക്കും നിയന്ത്രണം നീട്ടുന്നതിനാണ് സൗദി ശ്രമം.
ഒപെക് അംഗ രാജ്യങ്ങളിലും ഒപെകിന് പുറത്ത് പദ്ധതിയോട് സഹകരിക്കുന്ന രാഷ്ട്രങ്ങളോടും സൗദി നേരിട്ട് ബന്ധപ്പെട്ട് വരുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഉല്‍പാദന നിന്ത്രണത്തിെൻറ ഫലം കണ്ടുതുടങ്ങിയ സ്ഥിതിക്ക് നിയന്ത്രണം അടുത്ത ഘട്ടത്തിലേക്ക് നീട്ടണമെന്ന് ഒപെക് സെക്രട്ടറി ജനറലും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. സിറിയയില്‍ അമേരിക്ക നടത്തിയ സൈനിക ഇടപെടലും എണ്ണ വിലയില്‍ നേരിയ വര്‍ധനവിന് കാരണമായിരുന്നു. നിലവിലെ നിയന്ത്രണം തുടര്‍ന്നാല്‍ 2017 രണ്ടാം പാതിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 60 ഡോളര്‍ വരെ എത്തുമെന്നാണ് ഒപെക് രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നത്്. വിപണിയില്‍ അമിതമായി ഉണ്ടായിരുന്ന സ്റ്റോക് ഉല്‍പാദന നിയന്ത്രണത്തോടെ കുറഞ്ഞു വന്നിട്ടുണ്ടെന്നും യഥാര്‍ഥ ഫലം ലഭിക്കാന്‍ ഉല്‍പാദന നിയന്ത്രണം അടുത്ത ഘട്ടത്തിലേക്ക് തുടരണമെന്നുമാണ് ഭൂരിപക്ഷം ഒപെക് രാജ്യങ്ങളുടെയും നിലപാട്.്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.