പാസ്പോര്‍ട്ട് ഓഫിസ്  ആസ്ഥാനത്ത് തീ പിടിത്തം 

റിയാദ്: പാസ്പോര്‍ട്ട് ഓഫിസ് ആസ്ഥാനത്ത് തീ പിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. സിവില്‍ ഡിഫന്‍സ് എത്തി തീ അണച്ചതിനാല്‍ അപകടമൊഴിവായി. 
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. എയര്‍ കണ്ടീഷന്‍ സംവിധാനത്തില്‍ വന്ന വൈദ്യുതി തകരാറാണ് തീ പിടിത്തത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. 
വിവരമറിഞ്ഞത്തെിയ സിവില്‍ ഡിഫന്‍സ് ജീവനക്കാരെയും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കില്ല. 
റെഡ്ക്രസന്‍റ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ സംബന്ധിച്ചു. വൈദ്യൂതി ബന്ധം വിഛേദിച്ചതിനാല്‍ പാസ്പോര്‍ട്ട് ഓഫിസിന്‍െറ പ്രവര്‍ത്തനം മണിക്കൂറുകള്‍ തടസ്സപ്പെട്ടു. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.