ഇന്ത്യന്‍ ഹാജിമാര്‍ മദീനയിലേക്ക്

മക്ക: തീര്‍ഥാടനം വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ മിനായിലെ കൂടാരങ്ങളില്‍ നിന്ന് വ്യാഴാഴ്ച രാത്രിയോടെ താമസ സ്ഥലങ്ങളില്‍ തിരിച്ചത്തെി. മദീനയിലേക്കുള്ള യാത്രയാണ് അടുത്ത ഘട്ടം. പ്രവാചക നഗരി കാണാന്‍ പോകുന്നതിന്‍െറ ആഹ്ളാദത്തിലാണ് തീര്‍ഥാടകര്‍. സെപ്റ്റംബര്‍ 20 മുതല്‍ യാത്ര തുടങ്ങും. 40000ല്‍ പരം തീര്‍ഥാടകര്‍ മദീന സന്ദര്‍ശിക്കാനുണ്ട്. ഇവര്‍ മദീന വഴി നാട്ടിലേക്ക് തിരിച്ചു പോകും. മദീന സന്ദര്‍ശനം നേരത്തേ പൂര്‍ത്തിയാക്കിയ 52000 ഓളം ഹാജിമാര്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം വഴി ഇന്നു മുതല്‍ നാട്ടിലേക്ക് മടങ്ങും.
ഡല്‍ഹിയില്‍ നിന്നുള്ള സംഘമാണ് ആദ്യം മടങ്ങുന്നത്. മദീന വഴി മടങ്ങുന്ന ഹാജിമാരുടെ ആദ്യ സംഘം സെപ്റ്റംബര്‍ 29ന് മടങ്ങും. അനിഷ്ട സംഭവങ്ങളില്ലാതെ സുരക്ഷിതമായി ഹജ്ജ് ചെയ്യാനായതിന്‍െറ നിര്‍വൃതിയിലാണ് തീര്‍ഥാടകര്‍. മക്കയിലത്തെിയതിന് ശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട 80 തീര്‍ഥാടകരെ ആംബുലന്‍സില്‍ അറഫയിലത്തെിക്കാനായി. കേരളത്തില്‍ നിന്നുള്ള എറണാകുളും പെരുമ്പിലാവ് സ്വദേശി ഇബ്രാഹീം കുട്ടി ഖാദര്‍ ഒഴിച്ചുള്ള മറ്റെല്ലാ തീര്‍ഥാടകര്‍ക്കും അറഫയിലത്തൊനായതായി ഇന്ത്യന്‍ ഹജ്ജ് കമീഷന്‍ അറിയിച്ചു. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എട്ടു മലയാളികളില്‍ ഏഴു പേരെയും അറഫയില്‍ എത്തിച്ചു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലായ എറണാകുളും പെരുമ്പിലാവ് സ്വദേശി ഇബ്രാഹീം കുട്ടി ഖാദര്‍ എന്ന തീര്‍ഥാടകനെയാണ് അറഫയില്‍ എത്തിക്കാനാവാതെ പോയത്. ഇദ്ദേഹം ഇപ്പോഴും അബോധാവസ്ഥയിലാണ്. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കം 10,585 തീര്‍ഥാടകരാണ് ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നത്തെിയത്. ലക്ഷദ്വീപില്‍ നിന്നുള്ള രണ്ടു പേരുള്‍പ്പെടെ 52 വളണ്ടിയര്‍മാരാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. മലയാളി തീര്‍ഥാടകരില്‍ ഏഴു പേര്‍ മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.