രണ്ടായിരം പേര്‍ സജ്ജരായി കെ.എം.സി.സി

ജിദ്ദ: രണ്ടായിരം പേരടങ്ങുന്ന ഹജ്ജ് വളണ്ടിയര്‍ സംഘം തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണി മുതല്‍ 48 ഗ്രൂപ് ക്യാപ്റ്റന്‍മാര്‍ക്ക് കീഴിലായി മിനയിലെ വിവിധ സ്ഥലങ്ങളില്‍ സേവനത്തിനുണ്ടാവുമെന്ന് സംഘടന അറിയിച്ചു. 24, 29, 33, 36, 38, 45 മക്തബുകളില്‍ കഞ്ഞി പാചകം ചെയ്യാനും വിതരണം ചെയ്യാനും കെ.എം.സി.സിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനുള്ള വളണ്ടിയര്‍മാര്‍ രണ്ട് ദിവസം മുമ്പ് മക്കയിലത്തെി. ഹജ്ജ് സീസണ്‍ തുടങ്ങിയത് മുതല്‍ ജിദ്ദയിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഹജ്ജ് ടെര്‍മിനലിലും മക്കയിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഹറം പരിസരത്തും ഹാജിമാരുടെ താമസ കേന്ദ്രങ്ങളിലും സേവനത്തിനുണ്ട്. ഹജ്ജ് സീസണ്‍ അവസാനിക്കുന്നത് വരെ ഈ സംഘം പ്രവര്‍ത്തനം തുടരും. മശാഇര്‍ റെയില്‍വെ സ്റ്റേഷന്‍ രണ്ടില്‍ കെ.എം.സി.സി വളണ്ടിയര്‍മാരുണ്ടാവും.  വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടിയ നൂറ് കെ.എം.സി.സി വളണ്ടിയര്‍മാരാണ് ഈ സ്റ്റേഷനിലുണ്ടാവുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.