ഹറം വികസനം പൂര്‍ത്തിയായ ഭാഗങ്ങള്‍ തുറന്നുകൊടുക്കണം -സല്‍മാന്‍ രാജാവ്

മക്ക: ഹറമില്‍ വികസന പ്രവൃത്തികള്‍ പൂര്‍ത്തിയായ മസ്ജിദുല്‍ ഹറാമിനോട് ചേര്‍ന്ന ഭാഗങ്ങളും മുറ്റങ്ങളുമെല്ലാം ഈ വര്‍ഷം തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുക്കണമെന്ന് സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കി. പ്രദക്ഷിണ വഴികളും എല്ലാ നിലകളും ഉപയോഗിക്കണം. മണിക്കൂറില്‍ 1,07,000 തീര്‍ഥാടകര്‍ക്ക് ത്വവാഫ് ചെയ്യാനാകും. ഹറമില്‍ തീര്‍ഥാടകര്‍ക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കണം. ശൗച്യാലയങ്ങളുടെയും അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങളും വൃത്തിയും വെടിപ്പുമുള്ളതായിരിക്കണം. 
മസ്ജിദുല്‍ ഹറാമിന്‍െറ അകത്തും പുറത്തും സംസം വെള്ളം ലഭ്യമാക്കുക, എലിവേറ്ററുകള്‍, എയര്‍കണ്ടീഷനറുകള്‍, ലൈറ്റ്, ടെലിവിഷന്‍ സ്ക്രീന്‍ സേവനങ്ങള്‍ തുടങ്ങി മുഴുവന്‍ സൗകര്യങ്ങളും കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളും നിര്‍ദ്ദേശങ്ങളിലുണ്ട്. 
തീര്‍ഥാടകര്‍ ഹറമിലേക്ക് വരുന്ന വഴികളും  ടണലുകളുമെല്ലാം സുരക്ഷ ഉറപ്പുവരുത്തണമെന്നും മസ്ജിദുല്‍ ഹറാമിലെ മുഖ്യ വാതിലുകളെല്ലാം തുറന്നിടണമെന്നും തീര്‍ഥാടകര്‍ക്ക് പ്രയാസം നേരിടുന്ന ഒരു നടപടികളും കൈകൊള്ളരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.