??????? ???? ???????????????? ???????? ?????? ??????????? ????????????

മദീനയിലുള്ള ഇന്ത്യന്‍ തീര്‍ഥാടകര്‍ ഇന്ന് മക്കയിലേക്ക്

മദീന: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സ്വകാര്യ  ഗ്രൂപ്പ് വഴി ഹജ്ജിനത്തെിയ തീര്‍ഥാടകര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയോടെ മക്കയിലേക്ക് തിരിക്കും. ഇന്നലെ വരെ 15000 ത്തോളം സ്വകാര്യഗ്രൂപ്പ് തീര്‍ഥാടകരാണ് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്.കേരളത്തില്‍ നിന്ന് വന്ന മിക്ക സ്വകാര്യ ഗ്രൂപുകളും ഇന്ന് ഉച്ചയോടെ  മക്കയിലേക്ക് ബസ് മാര്‍ഗം യാത്രയാവും.10 ദിവസത്തോളം മദീനയില്‍ ചെിലവഴിച്ചാണ് മദീനയോട് വിട പറയുന്നത്. മിക്ക മലയാളി സ്വകാര്യ ഗ്രൂപ്പുകളും അസീസിയയിലാണ് താമസമൊരിക്കിയിത്. ഹജ്ജ് കഴിഞ്ഞ് ജിദ്ദ വിമാനത്താവളം വഴിയാണ് ഇവര്‍ നാട്ടിലേക്ക് തിരിക്കുന്നത്.  തീര്‍ഥാാടകര്‍ ഇന്ന് മക്കയിലേക്ക് യാത്രയാവുന്നതോടെ മദീനയില്‍ ഇതുവരെ സജീവമായിരുന്ന ഹജ്ജ് വളണ്ടിയര്‍മാരില്‍ ഒരുവിഭാഗം മക്കയിലേക്ക് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി   പുറപ്പെടും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.