തീര്‍ഥാടകരെ സഹായിക്കാന്‍ പുതിയ ആപ്ളിക്കേഷന്‍ പുറത്തിറക്കി

ജിദ്ദ: തീര്‍ഥാടകരുടെ കൈവളകളിലെ വിവരങ്ങള്‍ വായിക്കാന്‍ കഴിയുന്ന പുതിയ ആപ്ളിക്കേഷന്‍ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തിറക്കി. കൈവളകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ തീര്‍ഥാടകനെയും തിരിച്ചറിയുകയും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹജ്ജ് കര്‍മ്മങ്ങള്‍ക്കിടെ തിരക്കില്‍പ്പെട്ടും മറ്റും വഴിതെറ്റിപ്പോകുന്ന ഹാജിമാരെ കണ്ടത്തൊന്‍ സഹായകരമാകുമെന്നതാണ് പുതിയ അപ്ളിക്കേഷന്‍ നല്‍കുന്ന പ്രധാന സേവനം. കൂടാതെ ഓരോ തീര്‍ഥാടകനും ലഭ്യമാകുന്ന സേവനങ്ങളുടെ പൂര്‍ണവിവരങ്ങളും അറിയാന്‍ കഴിയും. ആപ്പിള്‍ സ്റ്റോര്‍, ഗൂഗിള്‍ പ്ളെ എന്നിവമുഖേനയാണ് ഹജ്ജ് മന്ത്രാലയം അപ്ളിക്കേഷന്‍ ലഭ്യമാക്കുന്നത്. അതോടൊപ്പം ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് https://goo.gl/oeAxvA എന്ന ലിങ്ക് മുഖേനയും ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ക്ക് https://goo.gl/nFW6Fr എന്ന ലിങ്ക് മുഖേനയും അപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.