ഉംറ വിസ വെബ്പോര്‍ട്ടല്‍ താല്‍കാലികമായി റദ്ദാക്കി

മക്ക:  ഉംറ സീസണ്‍ തുടങ്ങാനിരിക്കെ പുതിയ ഉംറ അപേക്ഷകര്‍ക്ക് ഉംറ വിസ വിതരണം  ചെയ്യുന്നതിനുള്ള വെബ് പോര്‍ട്ടല്‍ താത്കാലികമായി റദ്ദാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.  മുഹറം മാസം ആദ്യം തുറന്ന വെബ്സൈറ്റ് രണ്ടു ദിവസത്തിന് ശേഷം അടക്കുകയായിരുന്നു. ഉംറ വിസക്കുള്ള പുതുക്കിയ നിരക്ക് വെബ്സൈറ്റുകളില്‍ ഉള്‍പ്പെടുത്തുവാന്‍ വേണ്ടിയാണ് താത്കാലികമായി അടച്ചത് .നേരത്തെ ഹജ്ജും ഉംറയും നിര്‍വ്വഹിച്ചവര്‍ക്ക് വീണ്ടും ഉംറക്ക് അപേക്ഷിക്കുമ്പോള്‍ 2000 സൗദി റിയാല്‍ വിസാഫീസ് നല്‍കണമെന്ന പുതിയ നിയമമാണ് മന്ത്രാലയത്തിന്‍െറ വെബ്സൈറ്റുകളില്‍ ഉള്‍പ്പെടുത്തുവാനുള്ളത്. ഇതാദ്യമായാണ് മുഹറം ആദ്യത്തില്‍ തന്നെ ഉംറ വിസക്കുള്ള വെബ്സൈറ്റ് തുറക്കുന്നത്, മുന്‍ വര്‍ഷങ്ങളിലെല്ലാം സഫര്‍ മാസത്തിലാണ് തുറക്കാറുള്ളത് 
അതേസമയം ഈ സീസണില്‍ ഉംറ കമ്പനികളോ ഈ മേഖലയിലുള്ള നിക്ഷേപകരോ ഇതുവരെ ഒരു കരാറിലും ഒപ്പുവെച്ചിട്ടില്ളെന്ന് ഹജ്ജ് ഉംറ സേവന രംഗത്തെ വിദഗ്ധന്‍ വലീദ് അബൂ സബ്അ പറഞ്ഞു.
 നേരത്തെ ഉംറ ചെയ്തവര്‍ക്ക് ഫീസ് ഈടാക്കണമെന്ന പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത് കാത്തിരിക്കുകയാണിവര്‍. പുതിയ ഉംറ സീസണില്‍ തീര്‍ഥാടകരുടെ എണ്ണം ഗണ്യമായി കുറയുമെന്നും, ഒന്നിലധികമുള്ള ഉംറക്ക് ഫീസ് ഈടാക്കുന്നത് ഈ രംഗത്ത് വലിയ പ്രതിഫലനമുണ്ടാക്കുമെന്നും വ്യക്തമാക്കി നിരവധി കത്തുകള്‍  ഈ മേഖലകളില്‍ നിക്ഷേപമിറക്കിയവര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും വലീദ് അബൂ സബ്അ പറഞ്ഞു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.