സന്‍ആയില്‍ സ്ഫോടനം നടന്ന ഭാഗത്ത് ആക്രമണം നടത്തിയിട്ടില്ല -സഖ്യസേന

റിയാദ്: യമന്‍ തലസ്ഥാനത്ത് പൊട്ടിത്തെറി നടന്ന പ്രദേശത്ത് സഖ്യസേന ആക്രമണം നടത്തിയിട്ടില്ളെന്ന് സഖ്യസേന. പൊട്ടിത്തെറിയും സഖ്യസേനയുടെ സൈനിക നടപടിയും തമ്മില്‍ ബന്ധമില്ളെന്നും സൗദി പ്രസ് ഏജന്‍സി അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
സന്‍ആയില്‍ അനുശോചന ചടങ്ങ് നടക്കുന്ന സ്ഥലത്ത് ശനിയാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ വിമത സൈനിക നേതാക്കളും സിവിലിയന്മാരും ഉള്‍പ്പെടെ നൂറിലധികം പേര്‍ മരിച്ചിരുന്നു. പൊട്ടിത്തെറിക്ക് കാരണം സഖ്യസേനയുടെ ആക്രമണമാണെന്ന ആരോപണം സഖ്യസേന വക്താവ് നിഷേധിച്ചു. സഖ്യസേനയുടെ ആക്രമണ ലക്ഷ്യങ്ങള്‍ വ്യക്തമാണെന്നും ശനിയാഴ്ച നടത്തിയ ആക്രമണത്തിന്‍െറ ലക്ഷ്യങ്ങള്‍ സഖ്യസേനയുടെ പക്കലുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. സഖ്യസേനയുടെ ലക്ഷ്യം വിമതരുടെ ആസ്ഥാനങ്ങളാണ്. ഇതില്‍ പിഴവുപറ്റിയിട്ടില്ളെന്നും പ്രസ്താവനയില്‍ പറയുന്നു. സ്ഫോടനത്തിന്‍െറ കാരണത്തെക്കുറിച്ച് അമേരിക്കന്‍ വിദഗ്ധര്‍ കൂടി ഉള്‍പ്പെടുന്ന സംഘം വിശദമായ അന്വേഷണം നടത്തുമെന്ന് റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും സഖ്യസേന വക്താവ് കൂട്ടിച്ചേര്‍ത്തു. പൊട്ടിത്തെറിയില്‍ ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സിവിലിയന്മാരുടെ കുടുംബത്തിന് സഖ്യസേന അനുശോചനം അറിയിച്ചു. 2014 സെപ്റ്റംബറില്‍ ഭരണപക്ഷത്തെ അട്ടിമറി നടത്തിയത് മുതല്‍ സംഭവം നടന്ന പ്രദേശത്ത് വിമതര്‍ക്കാണ് സ്വാധീനമുള്ളതെന്നതിനാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷണത്തില്‍ കണ്ടത്തെണമെന്നും വക്താവ് അഭിപ്രായപ്പെട്ടു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.