ജിദ്ദ: രാജ്യത്തെ ഗ്ളാമര്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റായ കിങ്സ് കപ്പ് അല്‍അഹ്ലി ക്ളബിന്. ജിദ്ദ കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റിയിലെ ജൗഹറ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തിനൊടുവിലാണ് അല്‍നസ്ര്‍ ക്ളബിനെ ഏക ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചത്. ആദ്യ 90 മിനുട്ടില്‍ ഇരുടീമുകളും ഓരോ ഗോളടിച്ചു സമനിലയിലായതിനെ തുടര്‍ന്ന് അധിക സമയത്തേക്കു നീങ്ങിയ മത്സരത്തിലാണ് അല്‍അഹ്ലി ടീം വിജയ ഗോള്‍ നേടിയത്. ജേതാക്കള്‍ക്ക് വേണ്ടി ഉമര്‍ സൂമയാണ് ഇരു ഗോളുകളും അടിച്ചത്. അല്‍നസ്റിന് വേണ്ടി അഹ്മദ് ഫരീദി ആശ്വാസ ഗോള്‍ നേടി.
ഇരു ക്ളബുകളുടെയും ആയിരക്കണക്കിന് ആരാധകരാണ് കളികാണാനത്തെിയത്. ഗാലറി നിറഞ്ഞു കവിഞ്ഞു.
ആര്‍ത്തു വിളിക്കുന്ന ആരാധകരുടെ സാന്നിധ്യത്തില്‍ വിജയികള്‍ക്കുള്ള ട്രോഫി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിതരണം ചെയ്തു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.