റിയാദ്: ഇന്‍ഷുറന്‍സില്ലാത്ത വാഹനം അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് ഭീമന്‍ നഷ്ടപരിഹാര തുക നല്‍കാന്‍ കഴിയാതെ ട്രെയിലര്‍ ഡ്രൈവറായ ഇന്ത്യക്കാരന്‍ ഒരു വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്നു. മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയായ ഗഫാര്‍ ശെയ്ഖാണ് (31) റിയാദിലെ മലസ് ജയിലില്‍ കഴിയുന്നത്. നാലു വര്‍ഷം മുമ്പാണ് ഇദ്ദേഹം റിയാദിലത്തെിയത്. ഒന്നര വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയത്. അവധി കഴിഞ്ഞ് തിരിച്ചത്തെി ട്രെയിലറോടിക്കുന്നതിനിടയിലാണ് വില കുടിയ കാറിലിടിച്ചത്. റിയാദിലെ ബത്ഹ നഗരത്തിലാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തത്തെിയ പൊലീസ് കേസെടുത്തപ്പോഴാണ് വാഹനത്തിന് ഇന്‍ഷുറന്‍സില്ളെന്നറിയുന്നത്. അപകടത്തില്‍പെട്ട വാഹനത്തിന് 1,80,000 റിയാലാണ് പൊലീസ് നഷ്ടപരിഹാരമായി കണക്കാക്കിയത്. നാട്ടില്‍ നിന്ന് അവധി കഴിഞ്ഞത്തെിയ സമയമായതിനാല്‍ ഇന്‍ഷുറന്‍സില്ലാത്ത വാഹനമാണെന്ന് അറിയാതെയാണ് ഗഫാര്‍ ശെയ്ഖ് ട്രെയിലര്‍ ഓടിച്ചിരുന്നത്. അപകടം നടന്ന വിവരമറിഞ്ഞയുടന്‍ സ്പോണ്‍സര്‍ കൈയൊഴിഞ്ഞു. നഷ്ടപരിഹാര തുക നല്‍കാനില്ലാത്തതിനാല്‍ ഗഫാര്‍ ജയിലിലുമായി. നിര്‍ധന കുടുംബത്തിലെ അംഗമായ യുവാവിന് സ്വപ്നം കാണാന്‍ പോലും കഴിയാത്ത തുകയാണ് ഇടിച്ച വാഹനത്തിന്‍െറ ഉടമക്ക് നല്‍കേണ്ടത്. ഇയാളുടെ ബന്ധു ഹസന്‍ പഠാന്‍ നിരവധി തവണ സ്പോണ്‍സറുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്ത്യന്‍ എംബസിയില്‍ പലതവണ പോയെങ്കിലും ബന്ധപ്പെട്ടവരെ കാണാനോ പരാതി നല്‍കാനോ കഴിഞ്ഞിട്ടില്ളെന്ന് പഠാന്‍ പറയുന്നു. സുമനസ്സുകളുടെ സഹായത്തോടെ പ്രശ്ന പരിഹാരം കാണാന്‍ കഴിയുമെന്നാണ് ഗഫാര്‍ ശെയ്ഖിന്‍െറ പ്രതീക്ഷ. നാട്ടില്‍ ഭാര്യയും മൂന്നു കുട്ടികളുമാണ് ഇയാള്‍ക്കുള്ളത്. കുടുംബത്തിന്‍െറ ഏക വരുമാന സ്രോതസ്സായ യുവാവാണ് ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.