റിയാദ്: യമനിലെ ഹൂതി വിമതരും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയും തമ്മില്‍ തടവു പുള്ളികളെ കൈമാറി. ഹൂതി വിമതരുടെ പിടിയിലുണ്ടായിരുന്ന ഒമ്പത് സൗദി പൗരന്മാര്‍ക്ക് പകരമായി 109 യമനികളെ വിട്ടയച്ചതായി സൗദിയുടെ ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് തടവുകാരുടെ കൈമാറ്റം നടന്നത്.
ഹൂതി വിമതരും സഖ്യ സേനയും തമ്മില്‍ ഏപ്രില്‍ 10 മുതല്‍ വെടിനിര്‍ത്താനും 18ന് കുവൈത്തില്‍ സമാധാന ചര്‍ച്ച നടത്താനും ധാരണയായതിന്‍െറ പശ്ചാത്തലത്തിലാണ് നടപടി. അതിര്‍ത്തിയില്‍ സഖ്യസേനക്കു നേരെ ആക്രമണം നടത്തുന്നതിനിടയില്‍ പിടിയിലായ യമനികളെയാണ് മോചിപ്പിച്ചത്.
വെടിനിര്‍ത്തല്‍ സൗദിയില്‍ നിന്നുള്ള ദുരിതാശ്വാസ സഹായം യമന്‍ പൗരന്മാരിലത്തൊന്‍ സഹായകരമാകുമെന്ന് സഖ്യ സേന പ്രസ്താവനയില്‍ അറിയിച്ചു. നേരത്തേ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നെങ്കിലും ഹൂതികളുടെ ഭാഗത്തു നിന്ന് നിരന്തരമായ ആക്രമണങ്ങളുണ്ടായതിനെ തുടര്‍ന്ന് സഖ്യ സേന പിന്‍മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.