ഹറമൈന്‍ പദ്ധതി  ജോലികളിലും സ്വദേശികള്‍ 

ജിദ്ദ: അടുത്ത ഡിസംബറോടെ അല്‍ഹറമൈന്‍ റെയില്‍വേ പദ്ധതിക്ക് കീഴിലെ ജോലികളില്‍ 75 ശതമാനം സ്വദേശികളായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്ന സ്പെയിന്‍ കമ്പനിയുമായി ഇത് സംബനിച്ച് നേരത്തേ ധാരണയുണ്ടാക്കിയിരുന്നു. ഒന്നാംഘട്ട പദ്ധതിയില്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സ്വദേശികളായവര്‍ ട്രെയിനുകളോടിക്കുന്നതില്‍ പരിശീലനം നേടി ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. നിലവില്‍ സ്പെയിന്‍ കമ്പനിയിലെ ജോലിക്കാരില്‍ അധികവും സ്വദേശികളാണ്. ജിദ്ദ സ്റ്റേഷനില്‍ പരിശീലന കേന്ദ്രവുമുണ്ട്. അല്‍ ഹറമൈന്‍ റെയില്‍വേ നിര്‍മാണം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.