മക്ക: മക്കയിലെ യുവജന സംഘടനയായ ഫോക്കസ് മക്കയും, ഷിഫ അല്‍ബറക്കയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നൂറ് കണക്കിന് പ്രവാസികള്‍ ചികിത്സ തേടിയത്തെി. ഷിഫ അല്‍ബറക്കാ അഡ്മിന്‍ മാനേജര്‍ ഖാലിദ് സഹറാനി ഉദ്്ഘാടനം ചെയ്തു. തുടര്‍ന്ന് ആരോഗ്യബോധവത്കരണ ക്ളാസ് നടന്നു. ദന്താരോഗ്യ ക്ളാസിന് ഡേ. ഹുമയൂണ്‍ അലീം നേതൃത്വം നല്‍കി. ‘രോഗമുക്തമായ ജീവിതം, പ്രതിവിധിഎന്ത്’ എന്ന വിഷയത്തില്‍ ഡോ.യാസിര്‍ അറഫാത്ത് സംസാരിച്ചു.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമരഹിതജീവിതവുമാണ് പ്രവാസികളെ രോഗികളാക്കുന്നതെന്ന് അദ്ദേഹംചൂണ്ടിക്കാട്ടി.
അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ഷയീബ് ക്ളാസെടുത്തു. സംശയങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മറുപടി നല്‍കി. ഹോസ്പിറ്റല്‍ മാനേജര്‍ സിറാജ്, ഫോക്കസ്അഡൈ്വസറി ബോര്‍ഡിനെ പ്രതിനിധീകരിച്ച് മക്ക ഇന്ത്യന്‍ ഇസ്്ലാഹി സെന്‍റര്‍ ജനറല്‍ സെക്രട്ടറി കാസിം മദനി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ബഷീര്‍ പുത്തനത്താണി സ്വാഗതവും ഹുസൈന്‍ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു. സയ്യിദ് ബിന്‍ മുഹമ്മദലി ഖിറാഅത്ത് നടത്തി. അനില്‍ അബ്്ദുറഹ്്മാന്‍ ചടങ്ങ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.