ലൗഷോര്‍ വെല്‍ഫെയര്‍കമ്മിറ്റി പെരുന്നാളിന് ഫുട്ബാള്‍ സംഘടിപ്പിക്കും

ഖമീസ് മുശൈത്ത്: ബുദ്ധി മാന്ദ്യം വന്ന കുട്ടികളുടെ പരിചരണത്തിനും പുനരധിവാസത്തിനുമായി സ്ഥാപിതമായ ലൗ ഷോര്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ  പൊതുയോഗം ലൗ ഷോര്‍ വെല്‍ഫെയര്‍ കമ്മിറ്റി രക്ഷാധികാരി മുഹമ്മദ് കുട്ടി മാതാപുഴ ഉദ്ഘാടനം ചെയ്തു. സമദ് മാനന്തവാടി അധ്യക്ഷത വഹിച്ചു. ബഷീര്‍ മുന്നിയൂര്‍, അബ്ദുല്‍ വഹാബ്, സിറാജ് വയനാട്, മനാഫ് പരപ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലൗ ഷോര്‍ സ്ഥാപനത്തിനുള്ള ധന ശേഖരണാര്‍ഥം അസീറിലെ പ്രമുഖ ടീമുകളെ ഉള്‍പ്പെടുത്തി പെരുന്നാള്‍ ദിനത്തില്‍ ഖമീസ് നെജുമ സ്റ്റേഡിയത്തില്‍ ഏകദിന ഫുട്ബാള്‍ ടൂര്‍ണമെന്‍റ്് നടത്തും. ടൂര്‍ണമെന്‍റ്് കമ്മറ്റി ഭാരവാഹികളായി സലിം കല്‍പ്പറ്റ (ചെയര്‍മാന്‍), ബഷീര്‍ മലപ്പുറം (കണ്‍വീനര്‍), ജമാല്‍ കടവ് (ട്രഷ.) നൗഫല്‍ വയനാട് ,നജീബ് തുവ്വൂര്‍, നൗഷീഖ്, മനാഫ്, വഹീദ് മൊറയൂര്‍, മെഹബൂബ്, കുഞ്ഞാപ്പ, മൂസ്സ, ജൈഷല്‍, വഹീദ് കൊളക്കാടന്‍ എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ നിസ്താര്‍ ഇരിക്കൂര്‍ സ്വാഗതവും ബഷീര്‍ മലപ്പുറം നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.