റിയാദ്: നാലു വര്‍ഷം മുമ്പ് കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കിടെ മറന്നുവെച്ച തുണിക്കഷ്ണം പുറത്തെടുത്തു. അല്‍ജൗഫിലാണ് സംഭവം. സൗദിക്ക് പുറത്ത് നടന്ന ശസ്ത്രക്രിയക്ക് ശേഷവും വിട്ടു മാറാത്ത അസ്വസ്ഥതയെ തുടര്‍ന്ന് നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും കാരണം കണ്ടത്തൊനായിരുന്നില്ല. കിങ് അബ്ദുല്‍ അസീസ് സ്പെഷലിസ്റ്റ് ആശുപത്രിയില്‍ നിന്നാണ് സ്വദേശി പൗരന്‍െറ വയറ്റില്‍ നിന്ന് ഇത് കണ്ടത്തെി നീക്കിയത്. 40 സെ.മീറ്റര്‍ നീളമുള്ളതായിരുന്നു തുണിക്കഷ്ണം. ഇതോടൊപ്പം പഴുപ്പൂം നീക്കം ചെയ്തു. രോഗി സുഖം പ്രാപിച്ചുവരുന്നതായി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. സാമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.