ഷൂ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തടാകത്തില്‍ വീണ് രണ്ടു പേര്‍ മരിച്ചു

സകാക: വെള്ളത്തില്‍ വീണ ഷൂ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേര്‍ തടാകത്തില്‍ മുങ്ങി മരിച്ചു. അല്‍ജൗഫിലാണ് ദാരുണമായ സംഭവം. മൂന്നാമതൊരാള്‍ കൂടി വെള്ളത്തില്‍ വീണെങ്കിലും സിവില്‍ ഡിഫന്‍സ് എത്തി രക്ഷിച്ചു.
ഷൂ എടുക്കാനായി ഇറങ്ങിയതിനിടെ വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേരും മരിച്ചത്.
ഇവരെ രക്ഷിക്കാനായി ഇറങ്ങിയ മൂന്നാമനും മുങ്ങിയെങ്കിലും രക്ഷാപ്രവര്‍ത്തകരത്തെിയതിനാല്‍ രക്ഷപ്പെടുത്തി.
നീന്താന്‍ അറിയാത്തവര്‍ തടാകങ്ങളിലും മറ്റും ഇറങ്ങരുതെന്നും സുരക്ഷ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.