ജിദ്ദ: യാത്രക്കാരി വിമാനത്തില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് ജിദ്ദയില്‍ നിന്ന് ന്യുയോര്‍ക്കിലേക്ക് പുറപ്പെട്ട ‘സൗദിയ’ വിമാനം ലണ്ടനില്‍ അടിയന്തരമായി ഇറക്കി. വിമാനം അയര്‍ലണ്ടിന് മുകളിലൂടെ പറക്കുമ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. എയര്‍ഹോസ്റ്റസുമാരാണ് പ്രസവ ശുശ്രൂഷ നല്‍കിയതെന്ന് സൗദിയ പബ്ളിക് റിലേഷന്‍ അസിസ്റ്റന്‍റ് മേധാവി അബ്ദുറഹ്മാന്‍ അല്‍ഫഹദ് പറഞ്ഞു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഏഴു മാസം ഗര്‍ഭിണിയായ യുവതി യാത്ര ചെയ്യാന്‍ അനുമതി നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടോടുകൂടിയാണ് കയറിയത്.
എന്നാല്‍ വിമാനം പറന്നുയര്‍ന്നതോടെ വേദന അനുഭവപ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്തതിന് ശേഷം ഇവരെ ലണ്ടനിലെ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.