തളിപറമ്പ് സി.എച്ച് സെന്‍റര്‍ ജിദ്ദ ചാപ്റ്റര്‍ കണ്‍വെന്‍ഷന്‍

ജിദ്ദ: പരിയാരം മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തളിപറമ്പ് സി.എച്ച് സെന്‍ററിനു ജിദ്ദ ചാപ്റ്ററിന്‍െറ വിപുലമായ കണ്‍വെന്‍ഷന്‍ ശറഫിയ്യ റോളക്സ് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്‍റ് അബ്്ദുല്ല കുപ്പം അധ്യക്ഷത വഹിച്ചു. തളിപറമ്പ് സി.എച്ച് സെന്‍റര്‍ സൗദി ദേശീയ കോ ഓര്‍ഡിനേറ്റര്‍ ഉമ്മര്‍ അരിപ്പാമ്പ്ര ഉദ്്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ വായാട്, കെ.എം.സി.സി  വൈസ് പ്രസിഡന്‍റ് റഫീക്ക് സിറ്റി എന്നിവര്‍ സംബന്ധിച്ചു.
ഭാരവാഹികളായി അബ്്ദുല്ല കുപ്പം (പ്രസി.), മുനീര്‍ കമ്പില്‍, അബ്്ദുല്‍ കാദര്‍ പി,വി. ഇസ്മയില്‍ കോയിപ്ര, മുഹമ്മദ് കുഞ്ഞി ശ്രീകണ്ടാപുരം (വൈ. പ്രസി.), അബ്്ദുറഹ്്മാന്‍ വായാട് (ജന. സെക്ര.), അശ്റഫ് കുപ്പം, ബഷീര്‍ നെടുവോട്, അലി കുപ്പം, ആശിര്‍ കുരുവ (ജോ. സെക്ര.), ശിഹാബ് ഇരിക്കൂര്‍ (ട്രഷ.) എന്നിവരെയും ഉപദേശക സമിതി ഷാഹുല്‍ ഹമീദ് വായാട് (ചെയര്‍മാന്‍) അബ്ദുല്ല  മാങ്കടവ് , എന്‍.അബ്്ദുല്‍  സലാം , ഗഫൂര്‍ ഉളിയില്‍ , റഫീക്ക് സിറ്റി (വൈസ് ചെയര്‍മാന്‍) എന്നിവരെയും തിരഞ്ഞെടുത്തു.
അബ്്ദുല്ല മാങ്കടവ്, എം.സി.എ കാദര്‍, ജാബിര്‍ മഴൂര്‍, റഷീദ് ഇരിട്ടി, കരീം സി.പി., ജബ്ബാര്‍ മാതമംഗലം തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുറഹ്്മാന്‍ വായാട് സ്വാഗതവും  സെക്രട്ടറി അഷ്റഫ് കുപ്പം നന്ദിയും പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.