സ്വദേശിവത്കരണം: മൊബൈല്‍ കടകളിലെ  പരിശോധന ഒരാഴ്ച പിന്നിടുന്നു

റിയാദ്: മൊബൈല്‍ കടകളിലെ ജീവനക്കാരില്‍ 50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ കണ്ടത്തെുന്നതിന്‍െറ ഭാഗമായി തുടങ്ങിയ പരിശോധന ഒരാഴ്ച പിന്നിടുന്നു. രാജ്യത്തിന്‍െറ വിവിധ നഗരങ്ങളിലായി 3200 സ്ഥാപനങ്ങളിലാണ് തൊഴില്‍ വകുപ്പിന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘമത്തെിയത്. ക്രമക്കേടുകള്‍ കണ്ടത്തെിയ 914 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. സൗദികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ അടച്ച് സീല്‍ ചെയ്യുന്നുമുണ്ട്. പരിശോധകരെ കണ്ട് ഭയന്ന് കടകളടച്ച് രക്ഷപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. റിയാദിലാണ് ഏറ്റവും കുടുതല്‍ സ്ഥാപനങ്ങളില്‍ പരിശോധന നടന്നത്. 696 കടകളിലാണ് ഉദ്യോഗസ്ഥരത്തെിയത്. ഖസീം 436, അസീര്‍, 320, മക്ക 283, മദീന 277, എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ പരിശോധനയുടെ കണക്കുകള്‍. ഹാഇല്‍, തബൂക്ക്, ബാഹ, അല്‍ജൗഫ്, ജീസാന്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു. ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടത്തെിയത് കിഴക്കന്‍ പ്രവിശ്യയിലാണ്. 300 സ്ഥാപനങ്ങള്‍ക്കെതിരെയാണ് ഇവിടെ നടപടിയെടുത്തത്. റിയാദില്‍ 164 കടകള്‍ക്കെതിരെ നടപടിയുണ്ടായി. തൊഴില്‍ വകുപ്പിന്‍െറ തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥ സംഘത്തിന്‍െറ പര്യടനം തുടരുകയാണ്. തൊഴില്‍ വകുപ്പിന് പുറമെ നഗര, ഗ്രാമ കാര്യ വകുപ്പ്, വാണിജ്യ നിക്ഷേപം, വാര്‍ത്താ വിനിമയം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. റമദാന്‍ ഒന്നു മുതല്‍ മൊബൈല്‍ കടകളില്‍ പകുതി ജീവനക്കാരും സൗദികളായിരിക്കണമെന്ന ഉത്തരവ് ഇറക്കിയത് മൂന്ന് മാസം മുമ്പാണ്. ഇതനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മതിയായ സാവകാശം കിട്ടിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ തീരുമാനം നടപ്പാക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തൊഴില്‍ വകുപ്പിന്‍െറ തീരുമാനം. സൗദികളെ ജോലിക്ക് നിയമിക്കാത്ത സ്ഥാപനങ്ങളെ സംബന്ധിച്ച പരാതി www.rasd.ma3an.gov.sa എന്ന വെബ്സൈറ്റില്‍ അറിയിക്കാം. തൊഴില്‍ വകുപ്പിന്‍െറ ടോള്‍ ഫ്രീ നമ്പറായ 19911ലും വിവരം നല്‍കാവുന്നതാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.