തലശ്ശേരി മാഹി വെല്‍ഫയര്‍ അസോസിയേഷന്‍

ജിദ്ദ: തലശ്ശേരി മാഹി വെല്‍ഫയര്‍ അസോസിയേഷന്‍ ജിദ്ദ  ഇഫ്താര്‍ മീറ്റ് 2016 സംഘടിപ്പിച്ചു. ആര്‍ട്സ് ഡേ പരിപാടിയില്‍ വിജയികളായ കുട്ടികളുടെ സമ്മാനദാനം നിര്‍വ്വഹിച്ചു. ഈ വര്‍ഷം പത്താം തരം,  പ്ളസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഷമ സലിം, നദ അനീസ്, സുമയ്യ സുബൈര്‍, സിയ ഫാത്തിമ, ലാമിയ സലിം, മുഹമ്മദ് സഹല്‍, മുഹമ്മദ് അലി, അനസ് ബഷീര്‍, റയ്ഹാന്‍ ഷര്‍ഷാദ്, നബ്ഹാന്‍ അബ്ദുല്‍ അസീസ് എന്നീ വിദ്യാര്‍ഥികളെ അനുമോദിച്ചു.
സൗദിയിലെ ദാര്‍ ഇല്‍ ഹെഖ്മ യൂനിവേഴ്സിറ്റി പരീക്ഷയില്‍ ഉന്നത വിജയത്തോടെ ഗോള്‍ഡ് മെഡല്‍ നേടിയ  ഷസ സലീമിനെയും ചടങ്ങില്‍ അനുമോദിച്ചു.
 അര്‍ഷാദ് അച്ചാരത്ത്, വി.പി. അന്‍വര്‍ സാദത്ത് ,എന്‍.വി, സമീര്‍, റഫീഖ് പെരൂള്‍, സിയാദ്  എന്നിവര്‍ സംസാരിച്ചു. പ്രസിഡന്‍ഹ് സലിം വി.പി. ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി എ.കെ. അനീസ്  സ്വാഗതം പറഞ്ഞു.  ഷംസീര്‍ മോചെരി, ആബിദ്, നശ്രിഫ്, പി.കെ. അനീസ് , വി.പി.റാസിക് ,സിറാജ്  ഷാനി, യുനുസ്  ജസീം എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.