റിയാദ്: മൊബൈല്‍ കടകളില്‍ സൗദിവത്കരണം നടപ്പാക്കുന്നതിന്‍െറ ഭാമായി സാങ്കേതിക പരിശീലനം നല്‍കുന്നതിനുള്ള സമിതി (ജി.ടി.വി.ടി) 25,117 യുവതി, യുവാക്കള്‍ക്ക് വിജയകരമായി പരിശീലനം നല്‍കി. ഇതില്‍ 21,844 പേര്‍ മൊബൈല്‍ അറ്റകുറ്റപ്പണിയിലാണ് വിദഗ്ധ പരിശീലനം നേടിയിരിക്കുന്നത്. ബാക്കിയുള്ളവര്‍ വില്‍പന മേഖലയിലാണ് നൈപുണ്യം നേടിയത്. ഇവരെല്ലാം ജോലി ചെയ്യാന്‍ സജ്ജരാണെന്ന് അധികൃതര്‍ അറിയിച്ചു. മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണി, കസ്റ്റമര്‍ കെയര്‍ എന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ സാങ്കേതിക ജ്ഞാനം നേടിയത് മക്ക മേഖലയിലാണ്.
മക്ക 4722, കിഴക്കന്‍ പ്രവിശ്യ 2757, റിയാദ് 2610, അല്‍ജൗഫ് 1887, മദീന 1785 എന്നിങ്ങനെയാണ് വൈദഗ്ധ്യം നേടിയവരുടെ കണക്ക്.
ജീസാന്‍, ഖസീം, തബൂക്ക്, ഹാഇല്‍, നജ്റാന്‍ തുടങ്ങി മുഴുവന്‍ കേന്ദ്രങ്ങളിലും സ്വദേശികള്‍ മൊബൈല്‍ അറ്റകുറ്റപ്പണികളും മറ്റും പഠിക്കാനത്തെി. കസ്റ്റമര്‍ കെയര്‍ പരിശീലനം നേടിയവര്‍ മാത്രം 8730 പേരാണ്.
സൗദി യുവതി, യുവാക്കള്‍ ഈ മേഖലയില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ടു വരുന്നത് സ്വദേശിവത്കരണം ശക്തമായി നടപ്പാക്കുന്നതിന് ആത്മവിശ്വാസം നല്‍കുമെന്ന് അധികൃതര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.