റിയാദ് മെട്രോ: ‘പച്ച’ പാത  പൂര്‍ത്തിയായി

റിയാദ്: തലസ്ഥാന നഗരിയുടെ മുഖഛായ മാറ്റുന്ന കിങ് അബ്ദുല്‍ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ മെട്രോ റെയില്‍ നിര്‍മാണത്തിന്‍െറ 36 ശതമാനം ജോലികളും പൂര്‍ത്തിയായതായി റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്‍ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അറിയിച്ചു. ആറു പാതകളുള്ള പദ്ധതിയിലൊന്നിന്‍െറ നിര്‍മാണമാണ് പൂര്‍ത്തിയായത്. ഗവര്‍ണറും സംഘവും ഈ പാതയിലൂടെ പര്യടനം നടത്തി. മെട്രോ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പഴയ വിമാനത്താവള റോഡില്‍ കിങ് അബ്ദുല്‍ അസീസ് നിരത്തിന്‍െറ താഴ് ഭാഗത്തുകൂടി കടന്നുപോകുന്ന ടണലിന്‍െറ പണിയാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. 13 കി.മീറ്റര്‍ നീളമുള്ള പാതയുടെ ടണലിന്‍െറ അവസാന മിനുക്കുപണിയിലാണ് ജോലിക്കാര്‍. ടണല്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച അത്യാധുനിക യന്ത്രത്തിന്‍െറ പ്രവര്‍ത്തനവും ഗവര്‍ണര്‍ നിരീക്ഷിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.