ജീസാന്‍: ആഭ്യന്തര യുദ്ധം നടക്കുന്ന യമനില്‍ നിന്ന് സൗദി സഖ്യ സൈന്യത്തിനെതിരായ ഹൂതി വിമതരുടെ ആക്രമണം തുടരുന്നു. യമന്‍ അതിര്‍ത്തിയായ ജീസാനില്‍ ഇന്നലെ പല തവണ മിസൈല്‍ പതിച്ചതായി അധികൃതര്‍ അറിയിച്ചു.
രാത്രിയാണ് ആക്രമണമുണ്ടായതെന്ന് സിവില്‍ ഡിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ ശംഗാന്‍ പറഞ്ഞു. ഇത്തരം മിസൈലുകളിലൊന്ന് പതിച്ചതിന്‍െറ ചീളുകള്‍ തെറിച്ച് സ്വദേശി പൗരനും മകനും പരിക്കേറ്റു. ഇവരെ ആശ്രുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി യമന്‍ അതിര്‍ത്തിയില്‍ നിന്ന് സൗദിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള മിസൈല്‍ ആക്രമണങ്ങള്‍ ഹൂതി വിമതര്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന ആകാശത്തുവെച്ച് തന്നെ മിസൈലുകള്‍ തകര്‍ക്കുന്നതിനാലാണ് പലപ്പോഴും വന്‍ ദുരന്തം ഒഴിവാകുന്നത്. അടുത്ത ദിവസങ്ങളില്‍ നജ്റാന്‍, ജീസാന്‍ പ്രവിശ്യകളില്‍ പലയിടങ്ങളിലും മിസൈല്‍ പതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.