ജിദ്ദ: കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ യാത്രക്ക് നാല് മണിക്കൂര്‍ മുമ്പ് മാത്രമേ യാത്രക്കാരെ കടത്തി വിടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിനകത്തെ തിരക്ക് കുറക്കുന്നതിന്‍െറയും യാത്രക്കാര്‍ക്ക് ആശ്വാസമുണ്ടാക്കുന്നതിന്‍െറയും ഭാഗമായാണ് നടപടി. ഉംറ ഏജന്‍സികളും മറ്റും യാത്രയുടെ മണിക്കൂറുകള്‍ മുമ്പു തന്നെ യാത്രക്കാരെ കൂട്ടത്തോടെ വിമാനത്താവളത്തില്‍ എത്തിക്കുന്നത് പ്രയാസം സൃഷ്ടിച്ച സാഹചര്യത്തിലാണ് തീരുമാനം. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ തിരക്ക് കൂടിയപ്പോള്‍ ഹാളിനകത്തേക്ക് സന്ദര്‍ശകര്‍ കടക്കുന്നത് താത്കാലികമായി തടഞ്ഞിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടതിനാലാണ് പിന്നീട് നാല് മണിക്കൂര്‍ മുമ്പ് മാത്രം യാത്രക്കാരെ ഹാളിനകത്തേക്ക് കടത്തിയാല്‍ മതിയെന്ന് അധികൃതര്‍ തീരുമാനിച്ചത്. കുടുംബാംഗങ്ങള്‍, കുട്ടികള്‍, പ്രായം കൂടിയവര്‍, വികലാംഗര്‍ എന്നിവരെ തീരുമാനത്തില്‍ നിന്ന് നിന്നൊഴിവാക്കിയിട്ടുണ്ട്. പുതിയ വ്യവസ്ഥ യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ലഗേജുകള്‍ക്കായി കൂടുതല്‍ ഉന്തുവണ്ടികളും തൊഴിലാളികളും ഉണ്ടാകും. യാത്രക്കാരെ കാത്തിരിക്കുന്നവര്‍ക്ക് ഹാളിന് പുറത്ത് ഇരിപ്പിടങ്ങള്‍ ഒരുക്കും. സുരക്ഷ വിഭാഗവും വിമാനത്താവളത്തിനകത്തെ സേവന വിഭാഗങ്ങളും സഹകരിച്ച് നടത്തിയ പഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദീര്‍ഘിച്ച കാത്തിരിപ്പും തിരക്കും ഒഴിവാക്കാനും, ലഗേജുകള്‍ മാറുക, മോഷണം, പോക്കറ്റടി പോലുള്ളവ ഇല്ലാതാക്കാനും, ഉദ്യോഗസ്ഥര്‍ക്ക് നല്ലനിലയില്‍ സേവനം നല്‍കാനും പുതിയ തീരുമാനം സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.