ത്വാഇഫ്: ത്വാഇഫില്‍ വിവാഹ സീസണ്‍ ആരംഭിച്ചതോടെ പുഷ്പ വിപണിയില്‍ ഉണര്‍വ്. പൂക്കള്‍ കൊണ്ട് വര്‍ണ വിസ്മയം തീര്‍ക്കുന്ന മംഗല്യനാളുകള്‍ക്ക് റമദാന്‍ കഴിഞ്ഞതോടെ തുടക്കമാവുകയാണ്. ‘സൈഫിയ’ രണ്ട് മാസം കൂടി ബാക്കി നില്‍ക്കെ ഈ മേഖലയില്‍ ഇനി തിരക്കിന്‍െറ നാളുകളാണ്. ആഴ്ചയില്‍ മുഴുവന്‍ ദിവസവും വിവാഹം നടക്കുന്നതുകൊണ്ട് സീസണ്‍ കഴിഞ്ഞെ പത്രവായന പോലും നടക്കൂ എന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. പുഷ്പങ്ങളും അതിന്‍െറ സൗന്ദര്യവും സൗരഭ്യവുമൊക്കെ മംഗല്യത്തിന്‍െറ പ്രതീകമായാണ് കരുതിപ്പോരുന്നത്.
വിശേഷിച്ചും അറബികള്‍ക്കിടയില്‍. പുഷ്പങ്ങളില്ലാത്ത, അതിന്‍െറ നിറവും മണവുമില്ലാത്ത വിവാഹച്ചടങ്ങ് അവര്‍ക്ക് സങ്കല്‍പിക്കാനേ കഴിയില്ല. വിവാഹ പാര്‍ട്ടികള്‍ക്ക് മണ്ഡപവും സ്്റ്റേജും അലങ്കരിക്കുന്നതിനും വധൂവരന്‍മാര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനം മോടികൂട്ടാനുമൊക്കെയാണ് പുഷ്പങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്.
ആവശ്യക്കാരുടെ കഴിവനുസരിച്ച് സ്്റ്റേജ് ചമയത്തിന് 2000 മുതല്‍ 10000 റിയാല്‍ വെരും കല്യാണ മണ്ഡപം മൊത്തം പുഷ്പാലംകൃതമാക്കാന്‍ 7000 മുതല്‍ 10000 റിയാല്‍ വരെയും വാഹനം മോടി കുട്ടുന്നതിന് 500 മതുല്‍ 1000 റിയാല്‍ വരെയും ഈടാക്കുന്നുണ്ടെന്ന് ഇവിടെ വര്‍ഷങ്ങളായി തൊഴില്‍ ചെയ്തു വരുന്ന മലയാളികള്‍ അടക്കമുള്ളവര്‍ പറയുന്നു. വിവിധ വര്‍ണങ്ങളിലും രൂപത്തിലുമുള്ള റോസ്, കസാബ്ളാന്‍കാ, ബേബി ഓര്‍ക്കിഡ്, ഗ്രാന്‍ഫുല്‍ തുടങ്ങിയ ഇനം പൂക്കളാണ് കൂടുതലും ഉപയോഗിക്കുന്നത്.
തദ്ദേശീയ പുഷ്പങ്ങള്‍ ആവശ്യങ്ങള്‍ക്ക് തികയാത്തത് കാരണം കെനിയ, എത്യോപ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പുഷ്പങ്ങളാണ് അധികവും ഉപയോഗിക്കുന്നത്. ഇതിനു പുറമെ ചൈനയില്‍ നിന്നത്തെുന്ന പ്ളാസ്്റ്റിക് പൂക്കളും സുലഭമാണ്. വിവാഹാവശ്യങ്ങള്‍ക്ക് പുറമെ ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിക്കുന്ന വേളയിലും മറ്റും ഗിഫ്്റ്റായി നല്‍കുന്ന ചെറുതും വലുതുമായ ബൊക്കെകളും ധാരാളം വില്‍പന നടത്തുന്നുണ്ട്.
ചെറിയ ബൊക്കെക്ക് 50ഉം വലിയവക്ക് 100 റിയാലുമാണ് വില. പുഷ്പ കൃഷി മുതല്‍ അതിന്‍െറ വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ ജോലിയിലേര്‍പ്പെട്ട് ഉപജീവനം കണ്ടത്തെുന്നവര്‍ നിരവധിയാണ്. അതില്‍ നല്ളൊരു ശതമാനം മലയാളികളുമുണ്ട്. മൂന്ന്് മാസത്തെ സീസണ്‍ കച്ചവടം പുഷ്പമേഖലക്ക് സമ്പന്നതയുടെ ഉത്സവ കാലമാണ്.
എന്നിരുന്നാലും പല മേഖലകളിലും ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന മാന്ദ്യം ഇവിടെയും ബാധിച്ചിട്ടുണ്ടെന്ന് ഈ രംഗത്ത് 24 വര്‍ഷത്തോളമായ ജോലി ചെയ്യുന്ന തിരുവനന്തപരും വിഴിഞ്ഞം സ്വദേശി എ.എം മശ്്ഹൂദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ലക്ഷങ്ങളുടെ ലാഭമുണ്ടായിരുന്നത് ഇപ്പോള്‍ അതിന്‍െറ പകുതിയായി കുറഞ്ഞെങ്കിലും പുഷ്പ കച്ചവടം ഇതര ബിസിനസുകളെ അപേക്ഷിച്ച് വന്‍ ലാഭമാണെന്ന് ദീര്‍ഘകാലത്തെ അനുഭവത്തിന്‍െറ വെളിച്ചത്തില്‍ അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.