റിയാദ് വിമാനത്താവളം സാധാരണ  നിലയിലേക്ക്; മുടങ്ങിയ കൊച്ചി വിമാനം പറന്നു 

റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ ലഗേജ് കൊണ്ടുപോകുന്ന കണ്‍വേയര്‍ ബെല്‍റ്റ് പൊട്ടിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ മലയാളികള്‍ ശനിയാഴ്ച രാവിലെ 11.15ന് നാട്ടിലേക്ക് പറന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് പോകേണ്ട വിമാനമാണിത്്. വ്യാഴാഴ്ച രാത്രി 12 ഓടെ വിമാനത്താവളത്തിലത്തെിയ 250 ഓളം മലയാളി യാത്രക്കാരാണ് ഏകദേശം 35 മണിക്കൂര്‍ വിമാനത്താവളത്തില്‍ ചെലവഴിച്ച് നാട്ടിലേക്ക് മടങ്ങിയത്. കൃത്യമായ അറിയിപ്പ് കിട്ടാത്തതിനെ തുടര്‍ന്ന് ഈ വിമാനത്തില്‍ നാട്ടില്‍ പോകാന്‍ കഴിയാത്തവരുമുണ്ട്. ഇവര്‍ ഞായറാഴ്ചയോടെ നാട്ടിലത്തെും. വ്യാഴാഴ്ച വൈകിട്ട് ലഗേജ് നീക്കം സ്തംഭിച്ചതോടെയാണ് വിമാനങ്ങള്‍ ഒന്നൊന്നായി മുടങ്ങിയത്. വ്യാഴാഴ്ച പോകേണ്ട ഹൈദരാബാദ് വിമാനമാണ് ആദ്യം മുടങ്ങിയത്. ഇവിടേക്കുള്ള യാത്രക്കാരുടെ പ്രതിഷേധം രൂക്ഷമായതോടെ കൊച്ചി വിമാനം ഹൈദരാബാദിലേക്ക് തിരിച്ചു വിട്ടു. കൊച്ചിക്ക് പിറകെ ബംഗ്ളാദേശ്, പാകിസ്താന്‍, മൊറോകോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ കൂടി മുടങ്ങിയതോടെ ലഗേജുകളും കൈക്കുഞ്ഞുങ്ങളുമായി നൂറു കണക്കിന് കുടുംബങ്ങളാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ബംഗ്ളാദേശ് യാത്രക്കാരെ വിമാനത്തില്‍ കയറ്റി വീണ്ടും ഇറക്കി ഈ വിമാനം അമേരിക്കയിലേക്ക് വിട്ടു. 
യാത്രക്കാര്‍ തിങ്ങി നിറഞ്ഞതിനാല്‍ നില്‍ക്കാനും ഇരിക്കാനും ഇടമില്ലാതായി. കൊച്ചി വിമാനം അനിശ്ചിതമായി നീണ്ടപ്പോള്‍ മലയാളികളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ മുദ്രാവാക്യം വിളികളും പ്രതിഷേധവും അരങ്ങേറി. രാത്രിയായിട്ടും വിമാനം സംബന്ധിച്ച് അറിയിപ്പ് കിട്ടാതായതോടെ വീണ്ടും മുദ്രാവാക്യം വിളി മുഴങ്ങി. ‘വീ വാണ്ട് കൊച്ചിന്‍ ഫൈ്ളറ്റ്, വീ വാണ്ട് ജസ്റ്റിസ്’ എന്ന് വിളിച്ചുകൊണ്ട് സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വെച്ചു. ഇതിന്‍െറ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും വാട്സ്ആപ് വഴിയും വ്യാപകമായി പ്രചരിച്ചിരുന്നു. ജിദ്ദയില്‍ നിന്ന് അടിയന്തരമായി വിമാനമത്തെിച്ചാണ് കൊച്ചിയിലേക്കുള്ള യാത്രക്കാരെ കൊണ്ടുപോയത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.