റിയാദ്: ജീവനോടെയുണ്ടോ എന്ന് പോലും അറിയാതെ അല്‍ഖര്‍ജിലെ ദിലം സുലൈമാനിയയിലെ വീട്ടില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ആറ്റു വരമ്പ് വീട് നസീമ (50) പീഡന പര്‍വം കടന്ന് നാട്ടിലേക്ക് മടങ്ങി. മരുഭൂമിയില്‍ കരഞ്ഞു തീര്‍ത്ത 11 വര്‍ഷത്തെ ശമ്പളമായി സ്പോണ്‍സര്‍ നല്‍കിയ 50000 റിയാലുമായി. റിയാദില്‍ നിന്ന് വെള്ളിയാഴ്ച വൈകിട്ട് 3.45ന് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനത്തിലാണ് മക്കളുടെയും പേരക്കുട്ടികളുടെയും അടുത്തേക്ക് അവര്‍ മടങ്ങിയത്. 2002ല്‍ വീട്ടുജോലിക്കായി സൗദിയിലത്തെിയ നസീമ എവിടെയാണെന്ന് മക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഒരു വിവരമുണ്ടായിരുന്നില്ല. കുടുംബവുമായി ബന്ധപ്പെടാതിരുന്ന ഇവരെ അല്‍ഖര്‍ജ് പൊലീസിന്‍െറ സഹായത്തോടെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുനീബ് പാഴൂരാണ് കണ്ടത്തെിയത്. സഹോദരന്‍ നല്‍കിയ വിസയിലാണ് നസീമ റിയാദിലത്തെുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ മൂന്ന് പെണ്‍മക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവിടെ എത്തുന്നത്. 2004 സെപ്റ്റംബറില്‍ അവധിക്ക് പോയി തിരിച്ചു വന്നതോടെയാണ് ദുരിതം തുടങ്ങിയതെന്നാണ് ഇവര്‍ പറയുന്നത്. സഹോദരീ ഭര്‍ത്താവ് സുധീര്‍ പലതവണ സ്പോണ്‍സറുടെ വീട്ടിലെ നമ്പറിലേക്ക് വിളിച്ചെങ്കിലും നസീമയെ ചോദിച്ചാല്‍ ഫോണ്‍ റിസീവര്‍ പുറത്ത് വെച്ച് പോകുമായിരുന്നു. പിന്നീട് ഇവരെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ എംബസിയില്‍ പലതവണ പരാതി അയച്ചു. മാധ്യമങ്ങളിലൂടെയും അഭ്യര്‍ഥിച്ചു. എല്ലാം വെറുതെയായി. അന്ന് വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ.അഹമ്മദിനും നേരിട്ട് നിവേദനം നല്‍കി. ഇക്കാലയളവിനുള്ളില്‍ ബന്ധുക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ നസീമയുടെ മൂന്ന് പെണ്‍മക്കളുടേയും വിവാഹം നടന്നു. ഇന്ത്യന്‍ എംബസിയില്‍ നിന്ന് വിവരമറിഞ്ഞാണ് നസീമയെ കണ്ടത്തൊനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്. സ്പോണ്‍സറുടെ വിലാസം ലഭ്യമായിരുന്നില്ല. ഫോണ്‍ നമ്പറും പ്രവര്‍ത്തനരഹിതമായിരുന്നു. അവരുടെ വീടിനെക്കുറിച്ച് ഏകദേശം വിവരം ലഭിച്ചപ്പോള്‍ അല്‍ഖര്‍ജിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. പൊലീസുകാരുടെ അന്വേഷണത്തില്‍ ലഭിച്ച പോസ്റ്റ് ബോക്സ് നമ്പര്‍ വഴിയാണ് വീട് കണ്ടത്തൊന്‍ സാധിച്ചത്. പൊലീസ് ബന്ധപ്പെട്ടതോടെ നസീമ വീട്ടിലുണ്ടെന്നും സ്റ്റേഷനില്‍ ഹാജരാക്കാമെന്നും സ്പോണ്‍സറുടെ മകന്‍ അറിയിച്ചു. മുനീബ് സ്വന്തം കുടുംബത്തോടൊപ്പം നസീമ ജോലി ചെയ്യുന്ന വീട്ടിലത്തെിയപ്പോഴാണ് കൂടുതല്‍ വിശദാംശങ്ങള്‍ അറിഞ്ഞത്. പതിനൊന്ന് വര്‍ഷം ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയിരുന്നില്ല. സ്പോണ്‍സറുടെ മകനുമായി സംസാരിച്ചതിനെ തുടര്‍ന്ന് ശമ്പളവും നാട്ടില്‍ പോകാനുള്ള ടിക്കറ്റും നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു. ശമ്പള കുടിശ്ശികയിനത്തില്‍ 30000 റിയാല്‍ നസീമയുടെ നാട്ടിലെ ബാങ്ക് അക്കൗണ്ടില്‍ അയച്ചുകൊടുത്തിട്ടുണ്ട്. ബാക്കി തുക അവരുടെ കൈവശമുണ്ട്. രണ്ടു വര്‍ഷം കൂടുമ്പോള്‍ നല്‍കേണ്ട ടിക്കറ്റിന്‍െറ തുക കൂടി സ്പോണ്‍സറുടെ മകന്‍ നല്‍കാമെന്നേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.