റിയാദ്: കിങ് സല്‍മാന്‍ ദുരിതാശ്വാസ കേന്ദ്രത്തിന്‍െറ നേതൃത്വത്തില്‍ യമനിലെ തഅസില്‍ 4000 ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. മേഖലക്ക് അനുവദിച്ച ഒരു ലക്ഷം ഭക്ഷ്യ കിറ്റുകളുടെ ഭാഗഗമായാണ് വിതരണം നടന്നത്. ഹൂതി വിമതരുടെ നേതൃത്വത്തില്‍ ആഭ്യന്തര യുദ്ധം രൂക്ഷമാവുകയും യമന്‍ പ്രസിഡന്‍റ് റിയാദില്‍ അഭയം തേടുകയും ചെയ്തതിനെ തുടര്‍ന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന വിമതര്‍ക്കെതിരെ ആക്രമണം ശക്തമാക്കിയിരുന്നു. ആഭ്യന്തര സംഘര്‍ഷത്തില്‍ അഭയാര്‍ഥികളായത്തെിയവര്‍ക്ക് സന്ദര്‍ശക കാര്‍ഡ് നല്‍കിയതിന് പുറെമ യമനില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ ഭാഗമായാണ് ഭക്ഷണ കിറ്റുകളും മറ്റും നല്‍കാന്‍ തുടങ്ങിയത്. ഇതിനകം അവശ്യ സാധനങ്ങളടങ്ങിയ ആയിരക്കണക്കിന് കിറ്റുകളാണ് തഅസിന്‍െറ വിവിധ മേഖലകളില്‍ വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.