റിയാദ്: ഒൗദ്യോഗിക സന്ദര്‍ശനത്തിന്‍െറ ഭാഗമായി തലസ്ഥാനത്തത്തെിയ ചൈനീസ് പ്രസിഡന്‍റ് ഷീ ജീന്‍പിങ് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. തലസ്ഥാന നഗരിയിലെ യമാമ കൊട്ടാരത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ചൈനീസ് പ്രസിഡന്‍റിനെ സ്വീകരിച്ചത്. റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്, രണ്ടാം കിടീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആദ്യമായാണ് ഷീ ജീന്‍പിങ് സൗദി സന്ദര്‍ശിക്കുന്നത്.
ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. മേഖലയില്‍ നിലവിലുള്ള സാഹചര്യങ്ങളും നയ നിലപാടുകളും വിഷയമായി. ഇറാനുമായുള്ള നയതന്ത്ര ബന്ധം സൗദി വിഛേദിച്ച സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളുമായും സൗഹൃദം നിലനിര്‍ത്തുന്ന ചൈനയുടെ പ്രസിഡന്‍റ് സൗദിയിലത്തെിയിരിക്കുന്നത്.
സൗദിക്ക് ശേഷം ഈജിപ്തും ഇറാനും അദ്ദേഹം സന്ദര്‍ശിക്കുമെന്ന് ചൈനീസ് വിദേശകാര്യ വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ വാങ്, ലീ ചന്‍ ഷൂ, വിദേശകാര്യ മന്ത്രി വാങ് യി, വാണിജ്യ മന്ത്രി ഗാവോ ഹുചെങ് തുടങ്ങിയവരും ഷീ ജിന്‍പിങിന്‍െറ സംഘത്തിലുണ്ട്.
യമാമ കൊട്ടാരത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ മന്ത്രിമാരും സൈനിക മേധാവികളും സംബന്ധിച്ചു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലത്തെിയ ചൈനീസ് പ്രസിഡന്‍റിനെ രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍െറ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.